
നിശബ്ദമായ ഒരു യുദ്ധഭൂമി സങ്കൽപ്പിക്കുക. ശത്രുവിന്റെ വിമാനങ്ങൾ ആകാശത്തുണ്ട്, അവയുടെ റഡാറുകൾ ലക്ഷ്യസ്ഥാനം തിരയുന്നു, മിസൈലുകൾ ലോക്ക് ചെയ്യാൻ തയ്യാറെടുക്കുന്നു. എന്നാൽ പെട്ടെന്ന്, അജ്ഞാതമായ ഒരു ശക്തിയുടെ ഇടപെടലിൽ അവരുടെ സ്ക്രീനുകൾ നിശ്ചലമാകുന്നു. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലാകുന്നു. കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത അവസ്ഥ! ഇതൊരു സയൻസ് ഫിക്ഷൻ സിനിമയിലെ രംഗമല്ല, മറിച്ച് വ്‌ളാഡിമിർ പുടിന്റെ റഷ്യ ആഗോള യുദ്ധഭൂമിയിൽ നടപ്പിലാക്കുന്ന റിയൽ ലൈഫ് ഓപ്പറേഷനാണ്. അമേരിക്കയും നാറ്റോ സഖ്യവും തങ്ങളുടെ സാങ്കേതിക മേധാവിത്വത്തെക്കുറിച്ച് വാചാലരാകുമ്പോൾ, അവരുടെ കോടികൾ വിലമതിക്കുന്ന റഡാർ സംവിധാനങ്ങളെ വെറും പാഴ്വസ്തുക്കളാക്കാൻ റഷ്യ വികസിപ്പിച്ചെടുത്ത ‘ക്രാസുഖ-4’ (Krasukha-4) എന്ന ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം ഇന്ന് ലോകത്തെ വിറപ്പിക്കുകയാണ്. റഷ്യയുടെ ഈ കരുത്തിന് പിന്നിൽ തന്ത്രപരമായ പിന്തുണയുമായി ഇറാൻ കൂടി ചേരുമ്പോൾ, ആധുനിക യുദ്ധതന്ത്രങ്ങളുടെ കളിനിയമങ്ങൾ തന്നെ മാറിമറിയുന്നു.
എന്താണ് ഈ ക്രാസുഖ-4-ന്റെ പ്രത്യേകത? ലളിതമായി പറഞ്ഞാൽ, ഇതൊരു മൊബൈൽ ഗ്രൗണ്ട് ബേസ്ഡ് ഇലക്ട്രോണിക് ജാമിംഗ് സിസ്റ്റമാണ്. എന്നാൽ ഇതിന്റെ പ്രഹരശേഷി ഭയാനകമാണ്. ശത്രുവിന്റെ താഴ്ന്നു പറക്കുന്ന വിമാനങ്ങൾ, ചാര ഉപഗ്രഹങ്ങൾ, റഡാർ വഴിയുള്ള മിസൈലുകൾ എന്നിവയെ 300 കിലോമീറ്റർ ദൂരപരിധിയിൽ വെച്ച് തന്നെ ‘കുരുടനാക്കാൻ’ ഇതിന് സാധിക്കും. റഡാർ തരംഗങ്ങളെ തിരിച്ചറിയുകയും അവയേക്കാൾ ശക്തമായ സിഗ്നലുകൾ അയച്ച് ശത്രുവിന്റെ റഡാർ സ്ക്രീനുകളെ വൈറ്റ് ഔട്ട് (White out) ചെയ്യുകയുമാണ് ഇത് ചെയ്യുന്നത്. റഷ്യയുടെ അതിർത്തിക്കുള്ളിലേക്ക് അതിക്രമിച്ചു കയറാൻ നോക്കുന്ന ഏത് ആധുനിക വിമാനത്തെയും വഴിതെറ്റിക്കാനും അവയുടെ ലക്ഷ്യസ്ഥാനം മാറ്റാനും ഈ നിശബ്ദ ഘാതകന് നിഷ്പ്രയാസം സാധിക്കുന്നു.

ആഗോള തലത്തിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ റഷ്യയും ഇറാനും നടത്തുന്ന നീക്കങ്ങളിൽ ക്രാസുഖ-4 ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ ഇറാന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകരാൻ റഷ്യൻ സാങ്കേതികവിദ്യ കൈകോർക്കുമ്പോൾ, ഇസ്രയേലിന്റെയും അമേരിക്കയുടെയും ചാരവിമാനങ്ങൾ പലപ്പോഴും ദിശയറിയാതെ ഉഴലുകയാണ് പതിവ്. ഇറാന്റെ പക്കലുള്ള അത്യാധുനിക ഡ്രോണുകളും റഷ്യയുടെ ക്രാസുഖ പോലുള്ള ജാമിംഗ് സിസ്റ്റങ്ങളും ഒത്തുചേരുമ്പോൾ പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക ആസ്ഥാനങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടലിലാണ്. തങ്ങളുടെ റഡാറുകൾക്ക് പോലും കണ്ടെത്താനാവാത്ത വിധം ഒരു ‘നോ ഫ്ലൈ സോൺ’ സൃഷ്ടിക്കാൻ ഈ സഖ്യത്തിന് സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല.
സാങ്കേതികമായി നോക്കിയാൽ, ക്രാസുഖ-4 ഒരു വിമാനത്തിന്റെയോ ഉപഗ്രഹത്തിന്റെയോ റഡാർ സംവിധാനത്തെ നേരിട്ട് ആക്രമിക്കുകയാണ് ചെയ്യുന്നത്. ശത്രുവിന്റെ റഡാർ തരംഗങ്ങളുടെ അതേ ഫ്രീക്വൻസിയിൽ ശക്തമായ നോയ്‌സ് (Noise) സൃഷ്ടിച്ച് അവരുടെ ആശയവിനിമയ ശൃംഖലയെ തകർക്കുന്നു. അമേരിക്കയുടെ അഭിമാനമായ AWACS (Airborne Warning and Control System) വിമാനങ്ങളെപ്പോലും പ്രവർത്തനരഹിതമാക്കാൻ ശേഷിയുള്ള പ്ലാറ്റ്‌ഫോമാണിതെന്ന് പാശ്ചാത്യ സൈനിക വിദഗ്ധർ പോലും ഭീതിയോടെ സമ്മതിക്കുന്നു എന്നുള്ളിടത്താണ് ഇതിന്റെ വിജയം. ഇതിലൂടെ യുദ്ധഭൂമിയിൽ ഒരു അദൃശ്യമായ കവചം തീർക്കാൻ റഷ്യയ്ക്കും അവരുടെ സഖ്യകക്ഷിയായ ഇറാനും സാധിക്കുന്നു. പുടിന്റെ ഈ തന്ത്രപരമായ നീക്കം പലപ്പോഴും യുദ്ധം തുടങ്ങുന്നതിന് മുൻപ് തന്നെ ശത്രുവിനെ മാനസികമായി തളർത്തുന്നു എന്നതും എടുത്തു പറയാതെ വയ്യ…
ആയുധങ്ങൾ കൊണ്ട് മാത്രമല്ല, ബുദ്ധി കൊണ്ടും സാങ്കേതികവിദ്യ കൊണ്ടും ലോകത്തെ കീഴടക്കാൻ കഴിയുമെന്ന് റഷ്യ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ക്രാസുഖ-4 എന്നത് വെറുമൊരു ജാമിംഗ് സിസ്റ്റമല്ല, മറിച്ച് സ്വതന്ത്രമായ രാഷ്ട്രങ്ങളുടെ പരമാധികാരത്തിന് നേരെ വരുന്ന സാമ്രാജ്യത്വ ശക്തികൾക്കുള്ള കടുത്ത മുന്നറിയിപ്പാണ്. അമേരിക്കയുടെ റഡാറുകൾ ഇനി എത്ര തന്നെ പരിഷ്കരിച്ചാലും, റഷ്യൻ-ഇറാൻ സഖ്യത്തിന്റെ ഈ അദൃശ്യ യുദ്ധമുറയ്ക്ക് മുന്നിൽ അവ പരാജയപ്പെടുമെന്നുറപ്പാണ്. ആകാശത്തെ കളിനിയമങ്ങൾ മാറ്റിവരയ്ക്കുന്ന ഈ നിഗൂഢ യന്ത്രത്തിന്റെ ഉള്ളറ രഹസ്യങ്ങൾ ഇനിയും പുറത്തുവരാനുണ്ട് എന്നുള്ളതാണ് സാക്ഷാൽ അമേരിക്കയെ പോലും പുട്ടിനു നേരെ തിരയാൻ സമ്മതിക്കാത്ത പ്രധാന വസ്തുത..
The post അമേരിക്കയുടെ ചാരക്കണ്ണുകൾ ഇനി കുരുടാകും! ശത്രുവിനെ വെണ്ണീറാക്കുന്ന റഷ്യയുടെ ‘ക്രാസുഖ-4’… appeared first on Express Kerala.



