ശബരിമല തീർഥാടനം: വിപുലമായ ഒരുക്കങ്ങളുമായി KSRTC; മണ്ഡല-മകരവിളക്ക് കാലത്ത് സ്പെഷ്യൽ സർവീസുകൾ | Sabarimala Pilgrimage

Current: മലയാളം

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യം ഒരുക്കി കെഎസ്ആർടിസി. തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ആദ്യഘട്ടത്തിൽ മണ്ഡലപൂജയ്ക്ക് 461 ബസുകളും, മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളും ഉൾപ്പെടെ വിപുലമായ സർവീസുകളാണ് കെഎസ്ആർടിസി പ്രഖ്യാപിച്ചിരിക്കുന്നത്.(Sabarimala Pilgrimage KSRTC Special Services Bus Arrangements)
തിരക്ക് വർദ്ധിക്കുന്നതനുസരിച്ച് കൂടുതൽ ബസുകളും ലീസ് വ്യവസ്ഥയിൽ വാഹനങ്ങളും ഏർപ്പെടുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളെയും പ്രത്യേക സർവീസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും. മണ്ഡലപൂജാ ഘട്ടത്തിൽ നിലയ്ക്കലിൽ 180 ബസുകളും, മകരവിളക്ക് ഘട്ടത്തിൽ 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരിൽ യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.
സുഗമമായ നടത്തിപ്പിനായി രണ്ട് ഘട്ടങ്ങളിലായി ആകെ 1456 ജീവനക്കാരെ പമ്പയിലും നിലയ്ക്കലിലുമായി നിയോഗിക്കും. ഇവർക്ക് ഫയർ ആൻഡ് റെസ്ക്യൂ, മെഡിക്കൽ പരിശീലനങ്ങളും നൽകിയിട്ടുണ്ട്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മുഖേന ശബരിമല തീർഥാടനത്തിനായി ചാർട്ടേഡ് ട്രിപ്പുകളും ഓൺലൈൻ റിസർവേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്.
Story Summary
To ensure smooth and safe travel for Ayyappa devotees during the Sabarimala Mandalam-Makaravilakku festival season, KSRTC has announced comprehensive arrangements, deploying 461 buses for the first phase and 561 buses for the second phase. Operating special services from key transit hubs across the state, KSRTC has also deployed over 1,450 trained personnel, established special parking and control room coordination, and introduced budget tourism chartered trips.






