"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
സെൻജിയിൽ 7 വയസ്സുകാരിയെ കാണാതായ സംഭവം: സത്യം പുറത്തു കൊണ്ടുവരാൻ അമ്മയെ ചോദ്യം ചെയ്യാൻ പോലീസ്; ലൈ ഡീറ്റെക്ടർ പരിശോധനയ്ക്ക് സാധ്യത | Senji Missing Girl Case   •  മൂന്നര വർഷമായിട്ടും തൃശ്ശൂർ പൂരം അട്ടിമറി കേസ് എങ്ങുമെത്തിയില്ല; അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികളില്ല | Thrissur Pooram sabotage case   •  മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫിന് രമ്യ ഹരിദാസിന്റെ ഡ്രൈവർ ജോലി; കോൺഗ്രസിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട് | Ramya Haridas Staff Controversy   •  ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ച് ബോധരഹിതനായി കിടന്ന ഡോക്ടർക്ക് സസ്പെൻഷൻ. മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിയ ദൃശ്യങ്ങൾ പുറത്ത്. നടപടി വൈ.സി.എം ആശുപത്രിയിലെ ഡോ. വൈഭവ് മാസ്കെയ്ക്കെതിരെ. മൃതദേഹം വിട്ടുകൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതി   •  ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭം ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയെന്ന് രാജ്‌നാഥ് സിംഗ്: രാജ്യത്ത് അരാജകത്വവും രാഷ്ട്രീയ അശാന്തിയും സൃഷ്ടിക്കാൻ യുവാക്കളെ കരുവാക്കുകയാണെന്ന് മന്ത്രി   •  

മന്ത്രി രേഖ ആര്യയുടെ പരാതി: ഭർത്താവിനെതിരെ FIR രജിസ്റ്റർ ചെയ്തു; വഞ്ചനയും വധഭീഷണിയും അടക്കമുള്ള ഗുരുതര ആരോപണങ്ങൾ | Rekha Arya

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

Rekha Arya

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡെറാഡൂൺ: ഉത്തരാഖണ്ഡ് വനിതാ ശിശുവികസന മന്ത്രി രേഖ ആര്യ ഭർത്താവ് ഗിർധാരി ലാൽ സാഹു എന്ന പപ്പു ഗിർധാരിക്ക് എതിരെ പൊലീസിൽ പരാതി നൽകി. വഞ്ചന, കൈയേറ്റം, ജാതി അധിക്ഷേപം, വധശ്രമ ഗൂഢാലോചന തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചിരിക്കുന്നത്. ഡെറാഡൂൺ കാന്ത് പൊലീസ് സ്റ്റേഷനിലാണ് വ്യാഴാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. താൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയാണെന്നും പരാതിയിൽ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.(Rekha Arya Uttarakhand Minister Files FIR Against Husband Girdhari Lal Sahu)

2004 ജൂലൈ 6-നാണ് ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ഗിർധാരി ലാൽ സാഹുവിനെ രേഖ ആര്യ വിവാഹം കഴിച്ചത്. എന്നാൽ താൻ അവിവാഹിതനാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാൾ വിവാഹം കഴിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു. വിവാഹത്തിന് ശേഷം വർഷങ്ങൾക്ക് ശേഷമാണ് ഇയാൾക്ക് നേരത്തെ മറ്റൊരു വിവാഹവും കുട്ടികളുമുണ്ടെന്ന വിവരം താൻ അറിയുന്നതെന്നും, കുടുംബാംഗങ്ങളുടെ ഉപദേശപ്രകാരവും കുട്ടികളുടെ ഭാവിയെോർത്തുമാണ് താൻ ഇക്കാര്യങ്ങൾ പുറത്തുപറയാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും, ഇത് ചോദ്യം ചെയ്തപ്പോൾ തന്നെ മർദ്ദിക്കുകയും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മന്ത്രി പരാതിയിൽ പറയുന്നു. ഔദ്യോഗിക വസതിയിൽ വെച്ചും ജീവനക്കാരുടെ മുന്നിൽ വെച്ചും ഇയാൾ തന്നെ അധിക്ഷേപിച്ചിട്ടുണ്ട്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ചില കമ്പനികളുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് താൻ വിരമിച്ചതായി രേഖകളിൽ വ്യാജ ഒപ്പിട്ടതായും മന്ത്രി ആരോപിച്ചു.

ഭർത്താവ് മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്നതിനിടയിൽ തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നതിന്റെ ശബ്ദരേഖ തനിക്ക് ലഭിച്ചതായി രേഖ ആര്യ പറയുന്നു. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട മന്ത്രി, തന്റെ ദുരിതങ്ങൾ കണ്ണീരോടെ വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എട്ട് മിനിറ്റിലധികം വരുന്ന ശബ്ദരേഖകളും പുറത്തുവിട്ടിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോൺഗ്രസ് വക്താവ് ഗരിമ മെഹ്റ ദസൗണി അടക്കമുള്ളവർ പ്രതികരിച്ചു.

Story Summary

Uttarakhand Women and Child Development Minister Rekha Arya has filed a police FIR against her husband, Girdhari Lal Sahu, alleging fraud, physical assault, casteist abuse, forgery, and a conspiracy to kill her. The case has sparked political reactions and social media attention after the minister released an emotional video and audio clips seeking protection, while police have launched a detailed investigation.

Get more updates from Pudukad News on Google