
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. എൽ.ഡി.എഫ് നടത്തിയ സത്യാഗ്രഹ സമരവേദിയിൽ ‘Love you to the moon and back’ എന്ന് രേഖപ്പെടുത്തിയ കപ്പ് ഉപയോഗിച്ചാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
രാഹുലിന്റെ അറസ്റ്റിന് പിന്നാലെ അതിജീവിത തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉപയോഗിച്ച ഇതേ വാചകം മുഖ്യമന്ത്രിയും ഏറ്റെടുത്തത് വലിയ ശ്രദ്ധയാകർഷിച്ചു. മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തിയോട് വൈകാരികമായാണ് അതിജീവിത പ്രതികരിച്ചത്. മുഖ്യമന്ത്രി കപ്പുമായി ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അവർ കുറിച്ചതിങ്ങനെ.’ആ കപ്പിലെ വാചകങ്ങൾക്ക് എന്റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ട്. ഇരുട്ടിൽ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടു. എങ്ങും എത്താതിരുന്ന തന്റെ നിലവിളിക്ക് ഒടുവിൽ ഉത്തരം ലഭിച്ചിരിക്കുന്നു. തെറ്റായ ഒരു വ്യക്തിയെ വിശ്വസിച്ചതിനും, ഒരു കുട്ടിയുടെ പിതാവാകാൻ ഒട്ടും യോഗ്യനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും മാലാഖ കുഞ്ഞുങ്ങൾ സ്വർഗ്ഗത്തിലിരുന്ന് തന്നോട് ക്ഷമിക്കട്ടെ’ എന്ന് അവർ ആത്മനൊമ്പരത്തോടെ കുറിച്ചു. ഒടുവിൽ സത്യം പുറത്തുവന്നതിൽ താൻ ആശ്വസിക്കുന്നുവെന്നും അവർ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.
The post ‘ആ വാചകങ്ങൾക്ക് എന്റെ ജീവന്റെ തുടിപ്പുണ്ട്’; മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യത്തിന് നന്ദി പറഞ്ഞ് അതിജീവിത appeared first on Express Kerala.



