"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

‘സർക്കാരിനോട് മറുപടി ചോദിക്കുന്നത് അരാജകത്വമല്ല’; ഡൽഹിയിലെ നിയന്ത്രണങ്ങൾക്കെതിരെ അഭിജീത് ദിപ്കെ | Abhijeet Dipke Delhi protest

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

Abhijeet Dipke Delhi protest

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നതും അനീതിക്കെതിരെ പ്രതിഷേധിക്കുന്നതും അരാജകത്വമല്ലെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി പ്രവർത്തകൻ അഭിജീത് ദിപ്കെ. ജനാധിപത്യത്തിൽ അധികാരത്തിലിരിക്കുന്നവരോട് ഉത്തരവാദിത്തം ആവശ്യപ്പെടുന്നത് പൗരന്മാരുടെ അടിസ്ഥാന അവകാശമാണെന്നും ഡൽഹിയിൽ പ്രതിഷേധങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ വിമർശിച്ച് അദ്ദേഹം പറഞ്ഞു. (Abhijeet Dipke Delhi protest)

സമാധാനപരമായ പ്രതിഷേധങ്ങൾ വ്യാപാരത്തെയും സാമ്പത്തിക പ്രവർത്തനങ്ങളെയും ബാധിക്കുന്നുവെന്ന വാദവും ദിപ്കെ തള്ളി. നഗരമാകെ അടച്ചിടുന്നതും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുന്നതും പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതുമാണ് ജനങ്ങൾക്കും വ്യാപാരികൾക്കും യഥാർഥ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് എക്സിലെ പോസ്റ്റിൽ അദ്ദേഹം ആരോപിച്ചു. മഹാത്മാഗാന്ധിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും പാതയാണ് പാർട്ടി പിന്തുടരുന്നതെന്ന് ദിപ്കെ വ്യക്തമാക്കി. മുംബൈ, പൂനെ, ജയ്പൂർ, ലഖ്നൗ, ബെംഗളൂരു, നാഗ്പുർ എന്നിവിടങ്ങളിൽ പാർട്ടി നടത്തിയ പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നുവെന്നും ജയ്പൂരിൽ തനിക്ക് നേരെ ആക്രമണമുണ്ടായിട്ടും തിരിച്ചടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ വിനിയോഗിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.

പ്രതിപക്ഷത്തായിരുന്നപ്പോൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നവർ അധികാരത്തിലെത്തിയശേഷം അതേ സമരങ്ങളെ ക്രമസമാധാന പ്രശ്നമായി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും ദിപ്കെ വിമർശിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട് ജനങ്ങളോടുള്ള ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ അവരുടെ ആവശ്യങ്ങൾ കേൾക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിപ്കെ വെള്ളിയാഴ്ച ന്യൂഡൽഹിയിലെ കണോട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്കിൽ പ്രഖ്യാപിച്ച ‘ലഹ്റാ ദോ തിരംഗ’ പ്രതിഷേധത്തിന് മുന്നോടിയായി പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 16ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ കണോട്ട് പ്ലേസിലും സമീപ റോഡുകളിലും ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു. യാത്രക്കാർ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും സാധ്യമെങ്കിൽ പൊതുഗതാഗതം ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Summary: Cockroach Janta Party activist Abhijeet Dipke criticised administrative restrictions in Delhi, arguing that demanding accountability from the government and holding peaceful protests are fundamental democratic rights. His remarks came ahead of the party’s planned ‘Lehra Do Tiranga’ protest at Central Park in Connaught Place, where security was tightened and traffic disruptions were anticipated.

Get more updates from Pudukad News on Google