"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

ഫ്ലോറിഡയിൽ വധശിക്ഷ ലഭിക്കാൻ സഹ തടവുകാരനെ കൊലപ്പെടുത്തി; ജയിലിൽ കഴിയുന്നതിനേക്കാൾ ഭേദമെന്ന് പ്രതി

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഫ്ലോറിഡ വധശിക്ഷ ലഭിക്കാൻ വേണ്ടി സ്വന്തം സഹ തടവുകാരനെ കൊലപ്പെടുത്തിയ ജെയിംസ് റോബർട്ട്സൺ (63) എന്ന തടവുകാരന്റെ വധശിക്ഷ ചൊവ്വാഴ്‌ച ഫ്ലോറിഡയിൽ നടപ്പാക്കി. ഫ്ലോറിഡ സ്‌റ്റേറ്റ് പ്രിസണിൽ മാരകമായ വിഷാംശം അടങ്ങിയ മൂന്ന് മരുന്നുകൾ കുത്തിവച്ചാണ് ശിക്ഷ നടപ്പാക്കിയത്.

മാരകമായ ഇഞ്ചക്ഷൻ നൽകിത്തുടങ്ങി ഏകദേശം 10 മിനുട്ടിനുള്ളിൽ അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു. ഫ്ലോറിഡ സംസ്ഥാനത്ത് ഈ വർഷം നടക്കുന്ന 17-ാമത്തെ വധശിക്ഷയാണിത്. 2008-ൽ ഉറങ്ങിക്കിടക്കുകയായിരുന്ന സഹ തടവുകാരൻ ഫ്രാങ്ക് ഹാർട്ടിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ റോബർട്ട്സൺ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു.

ജീവിതാവസാനം വരെ ജയിലിൽ കഴിയുന്നതിനേക്കാൾ ഭേദം വധശിക്ഷയാണെന്ന് കരുതിയാണ് താൻ കൊലപാതകം നടത്തിയതെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു. ശിക്ഷാവിധിക്കെതിരെയുള്ള അപ്പീലുകളെല്ലാം ഇയാൾ പിൻവലിക്കുകയും ചെയ്തിരുന്നു. വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ, “വേണ്ട, എനിക്ക് കുഴപ്പമൊന്നുമില്ല” എന്നായിരുന്നു റോബർട്ട്സന്റെ മറുപടി.

Get more updates from Pudukad News on Google