"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പിണറായി: അടിയന്തര വാദം കേൾക്കൽ ഉണ്ടാകില്ലെന്ന് സുപ്രീംകോടതി, മാസപ്പടിക്കേസിൽ നിർണ്ണായക നടപടികൾ | CMRL Case

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

CMRL Case

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഏജൻസികൾ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് സുപ്രീം കോടതിയിൽ അഭിഭാഷകന്റെ വെളിപ്പെടുത്തൽ. ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീലിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കോടതിയിൽ ഉന്നയിച്ചപ്പോഴാണ് ഈ പരാമർശമുണ്ടായത്. എന്നാൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.(CMRL Case Pinarayi Vijayan Supreme Court Arrest Fear Siddhartha Luthra)

വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി സിംഗൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആരോപണവിധേയരെ കേൾക്കാതെയുള്ള ഉത്തരവ് നിലനിൽക്കില്ലെന്നും, ഇഡിയുടെ പക്കൽ നിന്നുള്ള വിവരങ്ങൾ മാത്രം വെച്ച് കേസ് എടുക്കുന്നത് നിയമപരമല്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദം.

മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയനെ ഏജൻസികൾ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും, അതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സിദ്ധാർത്ഥ് ലൂത്ര ആവശ്യപ്പെട്ടു. എന്നാൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് ജസ്റ്റിസ് ജോയ്മാല ബാഗ്ചി അഭിപ്രായപ്പെട്ടെങ്കിലും, അറസ്റ്റ് സാധ്യത നിലനിൽക്കുന്നുണ്ടെന്ന് അഭിഭാഷകൻ ആവർത്തിച്ചു. ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരുപക്ഷേ അതിന് സാധിച്ചില്ലെങ്കിൽ, ദസറ അവധി കഴിഞ്ഞ് കോടതി തുറക്കുന്ന ആദ്യ ദിവസമായ ഈ മാസം 26-ന് കേസ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെയോടെ അറിയാനാകും.

Story Summary

Senior advocate Siddhartha Luthra argued in the Supreme Court that opposition leader Pinarayi Vijayan faces a potential arrest by agencies in the ‘Massapadi’ case, seeking an urgent hearing against the Kerala High Court’s order directing a vigilance probe. While the Supreme Court declined the request for an immediate emergency hearing—noting that a special bench during the Dussehra vacation will be considered or the matter will be taken up on October 26—Pinarayi Vijayan, T. Veena, and Mohammed Riyas continue their legal challenge against the single bench verdict.

Get more updates from Pudukad News on Google