"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
ടോൾ പ്ലാസയിലെ വൃത്തിഹീനമായ ശുചിമുറിയുടെ ചിത്രം അയച്ചാൽ 1,000 രൂപ പ്രതിഫലം; എൻഎച്ച്എഐയുടെ പുതിയ പദ്ധതി | NHAI dirty toilet photo reward   •  ആധാറും യുപിഐയും ഇന്ത്യയുടെ കരുത്ത്; ലോകത്തെ മികച്ച 10 ഘടനാപരമായ പരിഷ്‌കാരങ്ങളിൽ ഇടംപിടിച്ച് ഡിജിറ്റൽ സംവിധാനം | India digital public infrastructure ranking   •  ‘ഭൂമി ഏറ്റെടുത്താലേ വ്യവസായം വരൂ’; കിഫ്ബിക്കെതിരായ ആരോപണങ്ങൾ തള്ളി തോമസ് ഐസക്, മുഖ്യമന്ത്രിയുമായി സംവാദത്തിനില്ല | Thomas Isaac on KIIFB allegations   •  ക്രൂയിസ് കപ്പലിൽനിന്ന് കടലിലേക്ക് ചാടി; 20 മണിക്കൂറിന് ശേഷം യുവതിയെ അത്ഭുതകരമായ രക്ഷപ്പെടുത്തി | Royal Caribbean cruise ship incident   •  സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധന; നവംബർ ഒന്നിലെ ശമ്പളത്തോടൊപ്പം ലഭിക്കും | Kerala government DA hike   •  

‘പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ട കേസ്, രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ കലാപാഹ്വാന കേസ്’; സർക്കാരിന്റെ ഇരട്ട നീതിയെന്ന് ആർ ശ്രീലേഖ

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ.

സർക്കാരിൻ്റെ ഇരട്ട നീതിയെന്നാണ് ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ അത് മാനനഷ്ട കേസും രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ അത് കലാപാഹ്വാന കേസുമാണെന്ന് ശ്രീലേഖ പറഞ്ഞു.

ഫേസ്ബുക്കിൽ കുറിപ്പിലൂടെ ആണ് ശ്രീലേഖയുടെ പ്രതികരണം.

“സർക്കാരിന്റെ ഇരട്ട നീതി! ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചാൽ അത് പൊലീസിന് നേരിട്ട് എടുക്കാനാകാത്ത മാനനഷ്ട കേസ്.

 രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാൽ അതിൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ്!”- ആർ ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.

പുനലൂരിൽ നടന്ന ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.

 മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം.

യൂത്ത് കോൺഗ്രസ് ഡിജിപിക്ക് നൽകിയ പരാതിയിൽ പുനലൂർ പൊലീസ് ആണ് ശ്രീലേഖയ്ക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെ ചുമത്തി കേസെടുത്തത്.

 ബിഎൻഎസ് 192 പ്രകാരമാണ് പൊലീസ് നടപടി.

ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടു കൂടി ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.

Get more updates from Pudukad News on Google