"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം; 35 പേർക്ക് പരിക്ക് | Kolkata Durga Puja pandal accident   •  പൂജാ അവധി തിരക്ക്: ചെന്നൈ–മംഗളൂരു സ്പെഷ്യൽ ട്രെയിൻ; കേരളത്തിൽ ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് | Chennai Egmore to Mangaluru special train   •  ‘ഗ്യാനേഷ് കുമാർ രാജിവച്ച് മാപ്പുസാക്ഷിയാകണം’; ദില്ലിയിൽ പ്രതിഷേധം വീണ്ടും ശക്തമാക്കാൻ ഇന്ത്യാ സഖ്യം| Rahul Gandhi Gyanesh Kumar resignation demand   •  സഹപാഠി ഗർഭിണിയായതോടെ യൂട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രത്തിന് ശ്രമം; 18കാരൻ അറസ്റ്റിൽ | Nagpur minor pregnancy case   •  ‘സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും സാധ്യത’; സുഹൈലിനടക്കം ജാമ്യം നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കി കോടതി | Nedumbassery Mini Cooper accident   •  

വഖഫ് ബോർഡ് പുനഃസംഘടനയിൽ അതൃപ്തിയുമായി കേരള മുസ്ലിം ജമാഅത്ത്; സുന്നി പ്രാതിനിധ്യം ഒഴിവാക്കിയത് അനീതിയെന്ന് ആരോപണം | Kerala Muslim Jamaath Waqf Board protest

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Muslim Jamaath Waqf Board protest

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ അർഹരായവരെ തഴഞ്ഞുവെന്നാരോപിച്ച് കേരള മുസ്ലിം ജമാഅത്ത്. ഇ.കെ, എ.പി വിഭാഗം സമസ്തകൾക്ക് ബോർഡിൽ പ്രാതിനിധ്യം നൽകാത്തത് വഞ്ചനാപരമായ നിലപാടാണെന്ന് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് വിമർശിച്ചു. പുനഃസംഘടനയിൽ സുന്നി പ്രതിനിധികൾ ഇല്ലാത്തത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. (Kerala Muslim Jamaath Waqf Board protest)

കേരളത്തിൽ ഏറ്റവും കൂടുതൽ വഖഫ് ചെയ്യുന്നവരും അവ സംരക്ഷിക്കുന്നവരും സുന്നികളാണെന്നാണ് മജീദ് കക്കാടിന്റെ വാദം. ബോർഡിൽ പ്രാതിനിധ്യം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സുന്നികൾ സമർപ്പിച്ച വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ സുന്നികളല്ലാത്തവർ ചുമതലയേൽക്കുന്നത് ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മായിൻ ഹാജി സമസ്ത മുശാവറ അംഗമല്ലെന്നും മജീദ് കക്കാട് ചൂണ്ടിക്കാട്ടി. വിഷയത്തിൽ സംഘടനയുടെ ഉന്നത നേതൃത്വം കൂടിയാലോചന നടത്തി തുടർനടപടികൾ തീരുമാനിക്കുമെന്നും ആവശ്യമായാൽ പരസ്യമായി പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വഖഫ് ബോർഡിൽ അഹിന്ദുക്കളെ നിയമിക്കാത്തത് കുറവായി കാണുന്നില്ലെന്നും മുസ്ലിങ്ങളല്ലാത്തവർ ബോർഡിൽ വരുന്നത് ശരിയല്ലെന്നുമാണ് സംഘടനയുടെ നിലപാടെന്നും മജീദ് കക്കാട് പറഞ്ഞു. മുനമ്പം വഖഫ് ഭൂമി തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബോർഡിൽ സുന്നി പ്രാതിനിധ്യം ഇല്ലാത്തത് ആശങ്ക വർധിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: The Kerala Muslim Jamaath has expressed dissatisfaction with the reconstitution of the Waqf Board, alleging that the E.K. and A.P. Samastha groups were denied representation. State secretary Majeed Kakkad described the absence of Sunni representatives as unjust and said the organisation’s leadership would discuss further action.

Get more updates from Pudukad News on Google