"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
വിവാഹസങ്കൽപ്പങ്ങൾ തലമുറകൾക്കപ്പുറം; സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ വെബിനാർ ഒക്ടോബർ 20ന്   •  അങ്കിത ഭണ്ഡാരി വധക്കേസിൽ ആരോപണവിധേയനായ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറാക്കിയതിൽ പ്രതിഷേധം. ജന്തർ മന്തറിൽ മെഴുകുതിരി കത്തിച്ച് എൻ.എസ്.യു.ഐ പ്രവർത്തകരുടെ മാർച്ച്. പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു, റോഡിൽ കുത്തിയിരുന്നും സമരം. സി.ബി.ഐ അന്വേഷണം പൂർത്തിയാകുംവരെ നിയമനം തടയണമെന്ന് ആവശ്യം   •  ബംഗ്ലാദേശിലെ ബീച്ച് റിസോർട്ടിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം വിട്ടുനൽകും. കോക്സ് ബസാറിലെ മൂന്നുനില റിസോർട്ട് പൂർണ്ണമായി കത്തിനശിച്ചു. രക്ഷപ്പെട്ടത് ഏതാനും പേർ മാത്രം   •  റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് പിൻമാറി അമേരിക്ക . അധിക താരിഫ് ചുമത്തുന്നതിനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട് പോയത് റഷ്യയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ   •  പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി…   •  

നെടുമ്പാശേരി മിനികൂപ്പർ അപകടം: നാല് പ്രതികൾക്കും ജാമ്യമില്ല; പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് അങ്കമാലി കോടതി | Nedumbassery Mini Cooper accident

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

Nedumbassery Accident

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാർ അപകടക്കേസിൽ നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികൾ മദ്യപിച്ചിരുന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഉത്തരവ്. (Nedumbassery Mini Cooper accident)

ജാമ്യാപേക്ഷയിൽ ഇന്നലെ നടന്ന വാദത്തിനിടെ പ്രതിഭാഗവും പ്രോസിക്യൂഷനും ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. അപകടത്തിൽ മരിച്ചവർ സ്കൂട്ടറിൽ മൂന്ന് പേർ യാത്ര ചെയ്തത് അപകടസാധ്യത വർധിപ്പിച്ചെന്നും കേസിൽ ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് ചുമത്താൻ മതിയായ തെളിവില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സംഭവം സാധാരണ വാഹനാപകടമാണെന്നും മാധ്യമങ്ങൾ കേസിന് അമിതപ്രാധാന്യം നൽകിയെന്നുമുള്ള വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു.

സ്കൂട്ടറിൽ മൂന്ന് പേർ യാത്ര ചെയ്തതാണ് അപകടത്തിന് കാരണമെന്ന വാദത്തെ കോടതി ചോദ്യം ചെയ്തു. മൂന്ന് പേർ ഒരുമിച്ച് യാത്ര ചെയ്തതുകൊണ്ടാണോ കാർ സ്കൂട്ടറിലിടിച്ചതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. അതേസമയം, കേസിലെ കുറ്റാരോപണങ്ങളുടെ ഗൗരവവും തെളിവുകളും പരിഗണിക്കണമെന്ന നിലപാടിലായിരുന്നു പ്രോസിക്യൂഷൻ. പ്രതികളുടെ രക്തവും മൂത്രവും പരിശോധിച്ചതിൽ നിന്ന് മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അപകടത്തിന്റെ ആഘാതവും സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി വാഹനത്തിലെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാനുണ്ടെന്നും വ്യക്തമാക്കി. കുറ്റത്തിന്റെ ഗൗരവവും അന്വേഷണത്തിന്റെ ഘട്ടവും കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചു.

നെടുമ്പാശേരിയിൽ പുലർച്ചെയുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരാണ് മരിച്ചത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനും വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയതോടെ കേസിലെ പ്രതികൾക്ക് കോടതിയിൽ നിന്ന് തിരിച്ചടിയായി.

Summary: The Angamaly Magistrate Court has rejected the bail pleas of all four accused in the Nedumbassery Mini Cooper crash that killed three people. The court accepted the prosecution’s arguments about alleged intoxication, the seriousness of the charges and the crucial stage of the investigation.

Get more updates from Pudukad News on Google