"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
ടോൾ പ്ലാസയിലെ വൃത്തിഹീനമായ ശുചിമുറിയുടെ ചിത്രം അയച്ചാൽ 1,000 രൂപ പ്രതിഫലം; എൻഎച്ച്എഐയുടെ പുതിയ പദ്ധതി | NHAI dirty toilet photo reward   •  ആധാറും യുപിഐയും ഇന്ത്യയുടെ കരുത്ത്; ലോകത്തെ മികച്ച 10 ഘടനാപരമായ പരിഷ്‌കാരങ്ങളിൽ ഇടംപിടിച്ച് ഡിജിറ്റൽ സംവിധാനം | India digital public infrastructure ranking   •  ‘ഭൂമി ഏറ്റെടുത്താലേ വ്യവസായം വരൂ’; കിഫ്ബിക്കെതിരായ ആരോപണങ്ങൾ തള്ളി തോമസ് ഐസക്, മുഖ്യമന്ത്രിയുമായി സംവാദത്തിനില്ല | Thomas Isaac on KIIFB allegations   •  ക്രൂയിസ് കപ്പലിൽനിന്ന് കടലിലേക്ക് ചാടി; 20 മണിക്കൂറിന് ശേഷം യുവതിയെ അത്ഭുതകരമായ രക്ഷപ്പെടുത്തി | Royal Caribbean cruise ship incident   •  സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധന; നവംബർ ഒന്നിലെ ശമ്പളത്തോടൊപ്പം ലഭിക്കും | Kerala government DA hike   •  

ഗുരുഗ്രാമിൽ മലയാളി ടെക്കി ദമ്പതിമാരുടെ മരണം: ‘ഞങ്ങൾ ഈ ലോകം വിട്ടുപോകുന്നു’; ഇമെയിലും കുറിപ്പും കണ്ടെത്തി | Malayali tech couple death

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: ഗുരുഗ്രാമിൽ മലയാളി ടെക്കി ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്ലം (30), മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം (Malayali tech couple death). ഫർഹാനയുടെ ജന്മദിനത്തിലായിരുന്നു സംഭവം. ഗുരുഗ്രാമിലെ എം3എം മറീന റെസിഡൻഷ്യൽ സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിന് മുമ്പ് അസ്ലം ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് അയച്ച ഇമെയിലിൽ ‘ഞങ്ങൾ ഈ ലോകം വിട്ടുപോകുന്നു’ എന്ന സന്ദേശമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സമാനമായ കുറിപ്പ് ഫ്ലാറ്റിൽനിന്നും കണ്ടെത്തി.

ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യൂ’ എന്ന് എഴുതിയിരുന്നതായും പൊലീസ് പരിശോധനയിൽ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലാറ്റിൽ നിന്ന് മൂന്ന് ലാപ്ടോപ്പുകൾ, രണ്ട് മൊബൈൽ ഫോണുകൾ, ഒരു ഡയറി, കയർ, രണ്ട് കത്രികകൾ, പെൻഡ്രൈവ് എന്നിവയും പൊലീസ് കണ്ടെടുത്തു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി ഇവ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

നേരത്തെ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഇരുവരും മൂന്ന് മാസം മുമ്പാണ് ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അസ്ലം ഒന്നര വർഷത്തോളമായി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോലി സംബന്ധമായ സമ്മർദം സംഭവത്തിന് കാരണമായിരിക്കാമെന്നാണ് ബന്ധുക്കളുടെ സംശയം. എന്നാൽ മരണത്തിലേക്ക് നയിച്ച യഥാർഥ കാരണം അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

Summary: Malayali IT professionals Muhammad Aslam and Farhana were found dead in their Gurugram apartment. Police suspect that Aslam killed his wife before taking his own life, while an email and a note recovered during the investigation are among the key details being examined.

Get more updates from Pudukad News on Google