"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

വിദേശികളുടെ ഫീസ് വർധന: കുവൈത്തിൽ ആരോഗ്യ ഇൻഷുറൻസ് വരുമാനത്തിൽ വൻ കുതിച്ചുചാട്ടം

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കുവൈത്ത്: വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് പരിഷ്‌കരിച്ചതിലൂടെ ലഭിക്കുന്ന വരുമാനത്തിൽ വൻ വർധന രേഖപ്പെടുത്തി കുവൈത്ത്.

നടപ്പ് സാമ്പത്തിക വർഷത്തെ പൊതുബജറ്റ് റിപ്പോർട്ട് പ്രകാരം ആരോഗ്യ ഇൻഷുറൻസ് ഇനത്തിലുള്ള വരുമാനം 31.2 കോടി (312 ദശലക്ഷം) കുവൈത്തി ദിനാറിലെത്തി. മുൻ സാമ്പത്തിക വർഷത്തെ കണക്കായ 12 കോടി (120 ദശലക്ഷം) ദിനാറിനെ അപേക്ഷിച്ച് 19.2 കോടി ദിനാറിന്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

ജനറൽ ബജറ്റിലെ ‘സോഷ്യൽ കോൺട്രിബ്യൂഷൻസ്’ എന്ന വിഭാഗത്തിലാണ് ഈ തുക ഉൾപ്പെടുത്തിയിരിക്കുന്നത്.

വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് വ്യക്തമാക്കി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറപ്പെടുവിച്ച 306/2025 നമ്പർ മന്ത്രിതല ഉത്തരവാണ് വരുമാന വർധനവിന് വഴിതുറന്നത്. ആരോഗ്യ ഇൻഷുറൻസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും സുസ്ഥിരത ഉറപ്പാക്കാനുമായി നടപ്പാക്കിയ ഈ പരിഷ്കാരം നേരത്തെ പ്രാബല്യത്തിൽ വന്നിരുന്നു.

അതേസമയം, ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വികസന പ്രവർത്തനങ്ങൾക്കായി സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് രണ്ട് പ്രധാന ടെൻഡറുകളുടെ നടപടികൾ പൂർത്തിയാക്കി.

മന്ത്രാലയത്തിന്റെ സെൻട്രൽ സെക്ടറുകൾക്കും ഡിപ്പാർട്ട്‌മെന്റുകൾക്കുമുള്ള പുതിയ കെട്ടിടത്തിന്റെ രൂപകൽപ്പന, നിർമ്മാണ മേൽനോട്ടം എന്നിവയാണ് ആദ്യ ടെൻഡർ. എഞ്ചിനീയറിംഗ് അഫയേഴ്‌സ് & പ്രോജക്ട്‌സ് സെക്ടറിന്റെ വിപുലീകരണത്തിനായുള്ളതാണ് രണ്ടാമത്തെ ടെൻഡർ.

വർധിച്ചുവരുന്ന ജീവനക്കാരെയും സേവനത്തിനെത്തുന്ന പൊതുജനങ്ങളെയും ഉൾക്കൊള്ളാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ നിർമ്മാണ പദ്ധതികൾ ആവിഷ്കരിക്കുന്നത്.

Get more updates from Pudukad News on Google