ഷർഖിൽ താൽക്കാലിക മത്സ്യമാർക്കറ്റ് തുറന്നു; 160 സ്റ്റാളുകൾ സജ്ജം

🌐 Select your Language:
Current: മലയാളം
Current: മലയാളം

കുവൈത്ത്: നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ഷർഖ് പ്രധാന മത്സ്യമാർക്കറ്റിന് പകരമായി താൽക്കാലിക മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. 160 സ്റ്റാളുകളോടെ സജ്ജീകരിച്ച താൽക്കാലിക മാർക്കറ്റ് കുവൈത്ത് ക്യാപിറ്റൽ ഗവർണർ ശൈഖ് അബ്ദുല്ല സാലിം അൽ അലി ഉദ്ഘാടനം ചെയ്തു.
പ്രധാന മാർക്കറ്റിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ നവീകരണ ജോലികൾക്കിടയിലും മത്സ്യവ്യാപാരം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് താൽക്കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത്.
രാവിലെയും വൈകുന്നേരവുമുള്ള ദൈനംദിന മത്സ്യ ലേലങ്ങൾ പതിവുപോലെ തുടരും. പ്രാദേശിക, ഇറക്കുമതി മത്സ്യങ്ങൾ ഇവിടെ ലഭ്യമാണ്.
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ 240 സ്റ്റാളുകളും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളുമായി പ്രധാന മാർക്കറ്റ് പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Get more updates from Pudukad News on Google






