ജീവിതച്ചെലവ് കൂടുന്നതിനെതിരെ ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം: 143 വർഷം പഴക്കമുള്ള ചരിത്ര മന്ദിരം കത്തിച്ചു, ആയിരത്തിലധികം പേർ അറസ്റ്റിൽ

Current: മലയാളം

പാരീസ്: ജീവിതച്ചെലവ് വര്‍ധിക്കുന്നതിലും സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി.
ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ തീയിട്ടതിനെ തുടർന്ന് ഫ്രഞ്ച് നഗരമായ ലിമോഷിലെ 143 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ നഗരസഭാ മന്ദിരം ഭൂരിഭാഗവും നശിച്ചു.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ആയിരത്തിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
യൂറോപ്പിലുടനീളം ജീവിതച്ചെലവ് കൂടുന്നതിനാൽ ശനിയാഴ്ച ബെൽജിയം, പോർച്ചുഗൽ, ഇറ്റലി എന്നിവിടങ്ങളിലും ചെറിയ പ്രതിഷേധങ്ങൾ നടന്നു.
സര്‍ക്കാര്‍ അഴിമതി, തൊഴിലില്ലായ്മ, മോശം വിദ്യാഭ്യാസ നിലവാരം എന്നിവ ആരോപിച്ച് അൽബേനിയയിൽ പ്രകടനക്കാര്‍ തെരുവിലിറങ്ങി.
ലിമോഷിലെ ടൗൺഹാൾ തീപിടിത്തത്തിൽ നശിച്ചത് പൈതൃകത്തിന് സംഭവിച്ച ദുരന്തമെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞത്.
പ്രതിഷേധക്കാര്‍ മനഃപൂര്‍വമാണ് ഇത് ചെയ്തതെന്നും ആരോപിച്ചു. പശ്ചിമഭാഗം ഒഴികെയുള്ള മേൽക്കൂര താഴത്തെ നിലകളിലേക്ക് ഇടിച്ചുവീണിട്ടുണ്ട്. കെട്ടിടത്തിന്റെ പുറംഭാഗത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കത്തിനശിച്ചു.
മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം പ്രതിഷേധക്കാർ ടൗൺഹാളിന് പുറത്ത് ഒരു പൊലീസ് കാറിന് തീയിടുകയും, തുടർന്ന് ജനലുകൾ തകർത്ത് അകത്തുകയറി തീയിടുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ശനിയാഴ്ച വൈകിയാണ് തീയണയ്ക്കാൻ ഫയർഫോഴ്സിനെ വിന്യസിച്ചത്






