"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

ഇന്നലെകളുടെ മധുരസ്മരണകൾ പങ്കുവച്ച് കെ എസ് പി എൽ കുടുംബസംഗമം ഹൃദ്യമായി. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മണ്ണാർക്കാട്: ഔദ്യോഗിക സേവനകാലത്തെ മധുരസ്മരണകൾ മനസ്സിൽ വീണ്ടും പൂത്തുലഞ്ഞപ്പോൾ,പാട്ടും കളിയും ചിരിയും സൗഹൃദവും നിറഞ്ഞ വൈജ്ഞാനിക വേദിയായി മണ്ണാർക്കാട് നിയോജകമണ്ഡലം കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കുടുംബസംഗമം.
വർഷങ്ങൾക്കപ്പുറമുള്ള ഔദ്യോഗിക ജീവിതാനുഭവങ്ങൾ ഓർത്തും പരസ്പര സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ചും നടന്ന സംഗമം പങ്കെടുത്തവർക്ക് ഹൃദ്യമായ അനുഭവമായി.

കേരള സർവീസ് പെൻഷനേഴ്സ് ലീഗിന്റെ നിയോജകമണ്ഡലംതല കുടുംബസംഗമങ്ങളുടെ ജില്ലാ തല ഉദ്ഘാടനം മണ്ണാർക്കാട്ഫായിദ ടവറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എൻ.ഷംസുദ്ദീൻ നിർവഹിച്ചു.കെ.എസ്.പി.എൽ നിയോജകമണ്ഡലം പ്രസിഡന്റ് എം.അബ്ദു ഫാറൂഖി അധ്യക്ഷത വഹിച്ചു.


ജില്ലാ പഞ്ചായത്തംഗങ്ങളായ റഷീദ് ആലായൻ,റഫീഖ പാറോക്കോട്, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊൻപാറ കോയക്കുട്ടി, മണ്ഡലം ജനറൽ സെക്രട്ടറി ഹുസൈൻ കോളശ്ശേരി, കെ.എസ്.പി.എൽ ജില്ലാ പ്രസിഡന്റ് പാറയിൽ മുഹമ്മദലി, ജനറൽ സെക്രട്ടറി ഹമീദ് കൊമ്പത്ത്,ട്രഷറർ ഇ.എ.സുലൈമാൻ,എം.പി.എ. ബക്കർ,വി.ടി.ഹംസ,കെ.ഹസ്സൻ, കെ.അബൂബക്കർ,
പി.മുഹമ്മദലി അൻസാരി,അക്ബറലി പാറോക്കോട്,അബൂബക്കർ കാപ്പുങ്ങൽ,അബ്ദുൽ റഷീദ് ചതുരാല,സൈനബ ഷറഫിയ്യ, 
ടി.മുഹമ്മദുണ്ണി,കെ.സി. അബ്ദുറഹ്മാൻ,കെ.ഹംസ,എം.അബ്ദുൽ അസീസ്,എ.യൂസഫ്, മുഹമ്മദലി പാക്കറത്ത്,സി.സൈദ് മുഹമ്മദ്,അക്കര മുഹമ്മദലി, പി. ഹമീദ്, എ.അബ്ദുറഹ്മാൻ,ഉമ്മർ കൂമഞ്ചേരി,ഇ.റഷീദ് എന്നിവർ പ്രസംഗിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി കെ.പി.എ.റഹ്മാൻ സ്വാഗതവും ട്രഷറർ കെ.പി.മജീദ് നന്ദിയും പറഞ്ഞു.
കുടുംബസംഗമത്തിന്റെ ഭാഗമായി കൗൺസിലിങ് സൈക്കോളജിസ്റ്റ് ഡോ.എ.കെ.ഹരിദാസ് നയിച്ച മോട്ടിവേഷൻ സെഷൻ പങ്കെടുത്തവർക്ക് പുത്തൻ ഊർജവും പ്രചോദനവും പകർന്നു. കേരള മാപ്പിള കലാ അക്കാദമി മണ്ണാർക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഇശൽ വിരുന്ന് മനസ്സിൽ തൊട്ട പാട്ടുകളാൽ സംഗമത്തിന് സംഗീതസാന്ദ്രമായ നിറവേകി.

  കോട്ടോപ്പാടം ആസ്ഥാനമായി പുതിയ സബ് ട്രഷറി അനുവദിക്കുക,താലൂക്ക് ആസ്ഥാനത്ത് വയോജനങ്ങൾക്കായി ‘ഹാപ്പിനസ് ആൻഡ് വെൽനസ് പാർക്ക്’ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകാനും സംഗമം തീരുമാനിച്ചു.


ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾ പിന്നിട്ടവർക്കിടയിൽ സൗഹൃദത്തിന്റെ പഴയ നൂലിഴകൾ വീണ്ടും കോർത്തിണക്കിയ ഈ കുടുംബസംഗമം,ഓർമകൾ പങ്കുവെക്കുന്നതിനൊപ്പം കൂട്ടായ്മയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശം പകർന്നുനൽകി.
Get more updates from Pudukad News on Google