"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടിക്കെതിരെ പിണറായി വിജയൻ; കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ബോർഡ് പിരിച്ചുവിടാൻ നിയമപരമായി അധികാരമില്ലെന്ന് വിമർശനം. ഹൈക്കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് നടപടിയെന്നും ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്നതും സംഘപരിവാർ അജണ്ടകളെ സഹായിക്കുന്നതുമാണെന്നും ആരോപണം. വഖഫ് ബോർഡ് പിരിച്ചുവിട്ട ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യം

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷം. കാലാവധി കഴിയുന്നതിന് മുമ്പ് വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാരിന് നിയമപരമായി അധികാരമില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. 

2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ റഷീദലി തങ്ങൾ അധ്യക്ഷനായ വഖഫ് ബോർഡിനെ തുടരാൻ അനുവദിച്ചിരുന്നു. അങ്ങനെയൊരു മര്യാദ യുഡിഎഫ് കാണിച്ചില്ലെന്നും പിണറായി പറഞ്ഞു.


പുതിയ വഖഫ് ഭേദഗതി നിയമ പ്രകാരം ചില വിഭാഗം അംഗങ്ങളെ ഉൾപ്പെടുത്താനായി പുനഃസംഘടപ്പിക്കുന്ന വിഷയമാണ് ഹൈക്കോടതിയിൽ വന്നത്. സുപ്രിംകോടതിയിലെ കേസ് കഴിഞ്ഞ ശേഷം അക്കാര്യം തീരുമാനിക്കുമെന്ന മുൻ സർക്കാർ നിലപാടല്ല യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. 


കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകർക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നടപടികൾ. അമുസ്‌ലിംകളെ വഖഫ് ബോർഡിലേക്ക് നിയമിക്കാമെന്ന അപകടകരമായ നിലപാടാണ് യുഡിഎഫ് സർക്കാർ ആദ്യം സ്വീകരിച്ചത്. സമുദായ വഞ്ചന കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് അവർ അത് മയപ്പെടുത്താൻ തയ്യാറായത്.

അമുസ്‌ലിം പ്രാതിനിധ്യം സംബന്ധിച്ച് പുതിയ ചെയർമാൻ നടത്തുന്ന പരാമർശങ്ങളും അതീവ ഗൗരവമുള്ളതാണ്. ഹൈക്കോടതി വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന് നിർദേശിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്തത് വഖഫ് ബോർഡ് കാലാവധിക്കു മുമ്പ് നിയമവിരുദ്ധമായി പാടെ പിരിച്ചുവിടുകയാണ്. 

ഹൈക്കോടതി പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ച് ബോർഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നതാണ്. വഖഫ് ബോർഡ് പിരിച്ചുവിട്ട ഉത്തരവ് സർക്കാർ അടിയന്തരമായി റദ്ദുചെയ്യണമെന്നും പിണറായി ആവശ്യപ്പെട്ടു.

Get more updates from Pudukad News on Google