"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

മൂന്നുതവണ സമൻസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ താമസിക്കുന്നിടത്തെത്തി ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അധികാരം. അല്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കാം. ഇ.ഡിയുടെ സമൻസ് പിണറായിക്ക് അവഗണിക്കാൻ കഴിയില്ല. 82കാരൻ ആണെന്നും അറസ്റ്റ് ഉണ്ടാവുമെന്നും പറഞ്ഞ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വിധി വരും മുൻപേ മിന്നൽ നീക്കവുമായി ഇ.ഡി. 23ന് ഹാജരായില്ലെങ്കിൽ രണ്ടാം സമൻസ് അയക്കും. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാതെ ഇരിക്കാൻ പിണറായി. പൂട്ടാൻ ഉറച്ച് ഇ.ഡി, പിണറായി വിയർക്കും

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കരിമണൽ കമ്പനിയുമായുള്ള മാസപ്പടി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ ഇഡി അന്വേഷണവുമായി പിണറായി വിജയന് പൂർണമായി സഹകരിക്കാതെ ഇരിക്കാനാവില്ല.

23നു കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിയമസഭാ സമ്മേളനം, സുപ്രീം കോടതിയിൽ അപ്പീൽ എന്നിവ ചൂണ്ടിക്കാട്ടാൻ കഴിയും. പക്ഷെ ഇത് തുടരാൻ കഴിയില്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സെക്ഷൻ 50ലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സമൻസ്.

മൂന്നുതവണ സമൻസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ താമസിക്കുന്നിടത്തെത്തി ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ട്. അല്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കാം. ചോദ്യം ചെയ്യലിന് ഇഡി പിണറായിയുടെ വീട്ടിൽ എത്തിയാൽ അത് വൻ വാർത്തയായി മാറും.


വിജിലൻസ് കേസ് എടുത്തതിൻ്റെ തുടർച്ചയായാണ് ഇ ഡി അന്വേഷണം. കേസിന് എതിരായ പിണറായിയുടെ അപ്പീൽ 23ന് മുമ്പ് സുപ്രീംകോടതി  പരിഗണിച്ചാൽ അത് നിർണായകമാകും. ഇല്ലെങ്കിൽ പിണറായിക്ക് കൂടുതൽ കുരുക്കാവും.


കൊച്ചിയിൽ ചോദ്യം ചെയ്യലിന് എത്തുമ്പോൾ സ്വത്ത്, നിക്ഷേപ വിവരങ്ങൾ ഹാജരാക്കണം എന്നാണ് പിണറായിക്ക് ഇഡി നൽകിയ സമൻസിൽ ഉള്ളത്. കള്ളപ്പണക്കേസിൽ തെളിവുകൾ ഹാജരാക്കാനാണ് ഇ.ഡി നിർദ്ദേശം.

ആധാർ, പാസ്പോർട്ട്, ഫോട്ടോ, രാജ്യത്തും വിദേശത്തുമുള്ള ബാങ്ക് അക്കൗണ്ട്- സ്ഥിരനിക്ഷേപ രേഖകൾ, കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങൾ ഹാജരാക്കണം. 2016മുതൽ 2026വരെ ആദായനികുതി റിട്ടേൺ സമർപ്പിച്ചതിന്റെ രേഖകൾ.

ബന്ധുക്കളുടെയടക്കം രാജ്യത്തെയും വിദേശത്തെയും നിക്ഷേപങ്ങളുടെ വിവരങ്ങൾ ഹാജരാക്കണം. സി.എം.ആർ.എൽ കമ്പനിയുടമ ശശിധരൻ കർത്തയിൽ നിന്ന് പിണറായിയോ ബന്ധുക്കളോ അടുപ്പക്കാരോ പണം വാങ്ങിയതിന്റെ രേഖകൾ നൽകണം. 


അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി പിണറായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പ്രത്യേക അവധിക്കാല ബെഞ്ച് രൂപീകരിച്ച് അടുത്തയാഴ്ച പരിഗണിച്ചേക്കും. പിണറായിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കഴിഞ്ഞദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.


ഇതിനെതിരെ പിണറായി അടക്കമുള്ളവർ നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് നിരസിച്ചിരുന്നു. പിന്നാലെയാണ് ഇ.ഡി സമൻസ്. കേസിൽ ഒന്നാം പ്രതിയാണ് പിണറായി. രണ്ടാം പ്രതി മകൾ വീണാ വിജയനും. കള്ളപ്പണ നിരോധന നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും പിണറായിയെ ചോദ്യം ചെയ്യുക.

വീണയ്ക്കും എക്‌സാലോജിക്കിനും സി.എം.ആർ.എൽ നൽകിയ 2.78 കോടിയുമായി ബന്ധപ്പെട്ടാകും ചോദ്യങ്ങൾ. നൽകാത്ത സേവനത്തിന് വീണയ്‌ക്ക് നൽകിയ തുക മുഖ്യമന്ത്രിയായിരിക്കെ പിണറായിക്ക് നൽകിയതാണെന്ന് സി.എം.ആർ.എൽ അധികൃതർ നൽകിയ മൊഴികളും അടിസ്ഥാനമാക്കിയാവും ചോദ്യങ്ങൾ.

സമൻസ് ചോദ്യം ചെയ്യലിന് മാത്രമാണെന്നും അറസ്‌റ്റ് ലക്ഷ്യമല്ലെന്നും ഇ.ഡി പറയുന്നുണ്ടെങ്കിലും അവരുടെ രീതി മിന്നൽ അറസ്റ്റുകൾ ആണ്. മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ മറ്റൊരു കേസിലെ നടപടിയിലേക്ക് ഇ.ഡി നീങ്ങിയിട്ടില്ല. പിണറായിയെ ചോദ്യം ചെയ്ത ശേഷം ആയിരിക്കും റിയാസിലേക്ക് നീങ്ങുക.


ഇ.ഡി സമൻസ് നൽകിയെങ്കിലും നിയമസഭ സമ്മേളനം ഉൾപ്പെടെ ഉന്നയിച്ച് ചോദ്യം ചെയ്യൽ ദിവസം മാറ്റാൻ നേരിട്ടോ അഭിഭാഷകൻ വഴിയോ പിണറായിക്ക് അപേക്ഷ നൽകുമെന്നു അറിയുന്നു. അവഗണിച്ചാൽ അവർ വീണ്ടും സമൻസ് അയക്കും.


വിജിലൻസ് എഫ്.ഐ.ആറും, ഇ.ഡി ഇ.സി.ഐ.ആറും രജിസ്റ്റ‌ർ ചെയ്‌ത സാഹചര്യത്തിൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന് പിണറായി സൂപ്രീം കോടതിയിൽ അറിയിച്ചിരുന്നു. സംരക്ഷണം നൽകിയില്ലെങ്കിൽ 82കാരനായ പിണറായി കസ്റ്റഡിയിലാവുമെന്നും ചൂണ്ടിക്കാട്ടി.

ദസറ അവധിക്കായി അടച്ച സുപ്രീംകോടതി 26നാണ് തുറക്കുന്നത്. 26നോ 27നോ ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞെങ്കിലും അഭിഭാഷകൻ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ, ജ‌ഡ്‌ജിമാരുടെ സൗകര്യം നോക്കി പ്രത്യേക അവധിക്കാല ബെഞ്ചിനെ നിയോഗിക്കാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കാമെന്ന് ഉറപ്പു നൽകി.

പിണറായിക്കു പുറമേ വീണ, റിയാസ് എന്നിവരും ഹർജി നൽകിയിട്ടുണ്ട്. കോടതി വിധി വരും മുൻപേ പിണറായിക്ക് സമൻസ് നൽകി കേസിൽ പിന്നോട്ട് ഇല്ലെന്ന സന്ദേശമാണ് ഇഡി നൽകിയിരിക്കുന്നത്.

Get more updates from Pudukad News on Google