ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരെ ഏഴാമത്തെ പോക്സോ കേസ്; ഇതുവരെ മൊഴി നൽകിയത് 11 പെൺകുട്ടികൾ | Veeramani seventh POCSO case

Current: മലയാളം

തമിഴ്നാട്ടിലെ ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരെ ഏഴാമത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). മറ്റൊരു പെൺകുട്ടി കൂടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച പുതിയ കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ 11 പെൺകുട്ടികൾ വീരമണിക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. (Veeramani seventh POCSO case)
വീരമണിയുടെ കൂട്ടാളിയും കേസിലെ മറ്റൊരു പ്രതിയുമായ ശാന്തിയുടെ വീട്ടിൽവെച്ച് പീഡനത്തിനിരയായെന്നാണ് പതിനൊന്നാമത്തെ പെൺകുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസെടുത്തത്. അതിനിടെ, വീരമണിയുടെ മാനേജർ ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീരമണിയെ രക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി. ശക്തിവേലിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിലാണ് വീരമണിയെ നേരത്തെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികൾക്കെതിരായ അതിക്രമത്തിന്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് ലഭിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയതെന്നാണ് റിപ്പോർട്ട്. വീരമണിക്ക് സഹായം നൽകിയെന്നാരോപിച്ച് ശാന്തിയെയും ഭർത്താവ് മഹേന്ദ്ര സിംഹനെയും പെൺകുട്ടികളെ എത്തിച്ചുനൽകിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് ഡ്രൈവർമാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ പോക്സോ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വീരമണിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. രണ്ടുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ വീണ്ടും ജയിലിലേക്ക് അയച്ചു. കേസുകളിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി എസ്ഐടിയുടെ അന്വേഷണം തുടരുകയാണ്.
Summary: Tamil Nadu granite businessman Veeramani faces a seventh POCSO case after another minor girl reportedly gave a statement to investigators. Police say 11 girls have now provided statements, while Veeramani’s manager has also been arrested in connection with the investigation.






