"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
വിജയദശമി ആഘോഷത്തിനിടെ എകെ-47 ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ; വിവാദം | Ankita Sharma AK47 Firing   •  ഇടുക്കിയിൽ കനത്ത മഴ; കല്ലാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറക്കും, അടിമാലി–മൂന്നാർ പാതയിൽ ഗതാഗത നിരോധനം | Idukki Heavy Rain   •  “ഇളയമ്മ പെൺകുട്ടിയെ വിറ്റത് കമ്മീഷൻ വ്യവസ്ഥയിൽ, ഗൂഗിൾ പേ വഴിയുള്ള പണമിടപാടുകൾ തെളിവായി’: കോവളം കേസിലെ അന്തർസംസ്ഥാന മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ചും അന്വേഷണം | Kovalam Spa Case   •  “വയറ്റിൽ ഭക്ഷണത്തിന്റെ ഒരംശം പോലുമില്ലായിരുന്നു”: കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരന്റെ മരണത്തിൽ വൻ ഞെട്ടൽ, മാതാപിതാക്കൾക്കെതിരെ കേസ് | Alappuzha Child Death   •  ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെ ചെറുക്കണം; രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി മോദി | Narendra Modi   •  

ജിദ്ദ കെഎംസിസിയുടെ മൊബൈൽ ആപ്പ് പുറത്തിറക്കി സാദിഖലി ശിഹാബ് തങ്ങൾ; “കാരുണ്യഹസ്തം” കുടുംബ സുരക്ഷ പദ്ധ്വതി വിജയിപ്പിക്കാനും ആഹ്വാനം

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മലപ്പുറം: പ്രവാസി മലയാളികളുടെ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി തങ്ങളുടെ സേവനങ്ങൾ കൂടുതൽ അസുതാര്യവും എളുപ്പവുമാക്കുന്നതിന് പുതിയ വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി.

പ്രവാസ ജീവിതത്തിന് കരുത്തേകുന്ന വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്. പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വ്യവസായ ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടിക്ക് നൽകിയാണ് ആപ്പിൻ്റെ ലോഞ്ചിംഗ് നിർവഹിച്ചത്.

ജിദ്ദ കെഎംസിസി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. സംഘടനയുടെ “കാരുണ്യ ഹസ്തം” സുരക്ഷ പദ്ധതിയിൽ അംഗത്വമെടുത്ത് എല്ലാവരും കുടുംബത്തിൻ്റെ ഭാവി സുരക്ഷ ഉറപ്പാക്കണമെന്ന് തങ്ങൾ അഭ്യർത്ഥിച്ചു.

മസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, പി ഉബൈദുള്ള, ടി വി ഇബ്രാഹീം എംഎൽഎ, സി പി ചെറിയ മുഹമ്മദ്, അഡ്വ. എം ഉമ്മർ, ടി ടി ഇസ്മായിൽ, കെ പി മുഹമ്മദ് കുട്ടി, കുഞ്ഞിമോൻ കാക്കിയ, അശ്‌റഫ് വേങ്ങാട്, ഇസ്മായീൽ മുണ്ടക്കുളം, ഷൗക്കത്ത് ഒഴുകൂർ, കൊല്ലി ഇബ്രാഹീം ഇസ്മായീൽ മൂത്തേടം, പി എം ജലീൽ, ടി പി എം ബഷീർ, കെ എം ഖലീൽ, മജീദ് അരിമ്പ്ര, ബഷീർ തെക്കൻ, മജീദ് പുകയൂർ, അബൂബക്കർ മാസ്റ്റർ മായക്കര, കെ സി ശിഹാബ്, ബാപ്പു തുവ്വശ്ശേരി, റഷീദ് വരിക്കോടൻ എന്നിവർ പങ്കെടുത്തു.

അംഗങ്ങൾക്ക് തങ്ങളുടെ ഫാമിലി സെക്യൂരിറ്റി സ്കീം കാർഡ് ആപ്പിലൂടെ എപ്പോഴും കാണാനും, നേരിട്ട് പ്രിന്റ് എടുക്കാനും, പിഡിഎഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാനും ഷെയർ ചെയ്യാനും സാധിക്കും എന്നത് ആപ്പിലെ സവിശേഷതയാണ്.

കെഎംസിസിയുടെ ഏറ്റവും പുതിയ കാരുണ്യ പദ്ധതികളുടെ വിവരങ്ങളും നിലവിലെ സ്റ്റാറ്റസും ആപ്പ് വഴി തത്സമയം അറിയാം. മെമ്പർഷിപ്പ് പ്ലാനുകളും വരിസംഖ്യകളും ‘Subscription’ വഴി മാനേജ് ചെയ്യാനും സാധിക്കും.

സംഘടനയുടെ യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് സുരക്ഷിതമായി സഹായങ്ങൾ നൽകുന്നതിന് ‘ഡൊണേറ്റ് ‘ സൗകര്യം ലഭ്യമാണ്.

വാർത്തകളും അറിയിപ്പുകളും: സംഘടനയുടെ സുപ്രധാന തീരുമാനങ്ങൾ, കരിയർ മാർഗനിർദേശങ്ങൾ, സാമൂഹിക-സാംസ്കാരിക പരിപാടികൾ, ഔദ്യോഗിക അറിയിപ്പുകൾ എന്നിവ അംഗങ്ങൾക്ക് ‘അപ്ഡേറ്റ് ‘ വിഭാഗത്തിലൂടെ വേഗത്തിൽ ലഭ്യമാകും. അംഗങ്ങളുടെ ആധാർ വിവരങ്ങൾ കൃത്യമായി പരിശോധിച്ചുറപ്പിച്ച് ആപ്പുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

അംഗങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താനും അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും. കൂടാതെ ബൈലോ വിവരങ്ങൾ നിർദേശങ്ങൾ എന്നിവയും ആപ്പിൽ ലഭ്യമാണ്.

തൊഴിലന്വേഷകരായ പ്രവാസികൾക്കും മുൻ പ്രവാസികൾക്കുമായി സൗദി അറേബ്യയിലും കേരളത്തിലും മികച്ച തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക ജോബ് പോർട്ടൽ ആപ്പിൽ ഉടൻ സജ്ജമാകും.

പുതിയ ജോലി തേടുന്നവർക്കും നിലവിലെ ജോലിയിൽ നിന്ന് മികച്ച അവസരങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും പരസ്പരം സഹായിക്കാനും തൊഴിൽവിവരങ്ങൾ പങ്കുവെക്കാനുമുള്ള ഒരു കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായി ഇത് ഉപയോഗിക്കാൻ സാധിക്കും.

ജിദ്ദ കെഎംസിസി സുരക്ഷ കാമ്പയിൻ ഇത്തവണ ഈ ആപ്പ് മുഖേനയാണ് നടക്കുന്നത്.

Get more updates from Pudukad News on Google