"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
സിംബാബ്‌വെയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വികാരാധീനയായി ഹർമൻപ്രീത് കൗർ | Harmanpreet Kaur   •  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ 3 മണിക്കൂറോളം തടഞ്ഞുവച്ചു: 50,000 രൂപ പിഴയീടാക്കിയെന്ന് AAP | Punjab CM   •  സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത | Kerala Heavy Rain   •  യുറേനിയമടക്കം ആണവ സാമഗ്രികൾ നീക്കില്ല: അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ | Iran Nuclear Program   •  മാസപ്പടി കേസ്: പിണറായിയുടേതടക്കം അപ്പീലുകളിൽ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിൽ ഇന്ന് വാദം തുടങ്ങും, നിർണ്ണായകം | Supreme Court   •  

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമീപം പുളിങ്കുടി കടൽ തീരത്തെ വിഐഎസ്എൽ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് ഹൈക്കോടതി സ്റ്റേ

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമീപം പുളിങ്കുടി കടൽ തീരത്തെ വിഐഎസ്എൽ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് ഹൈക്കോടതി സ്റ്റേ. 

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് നിർമ്മാണം നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് ഇടക്കാല വിലക്കാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വിഎം എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


വിസിൽ, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് കോടതിയിൽ വ്യക്തമാക്കാൻ സാധിച്ചില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. 


പുളിങ്കുടി കടൽത്തീരത്തെ നിർമ്മാണം വിസിലിന്റെ നിലവിലുള്ളതോ നിർദ്ദിഷ്ടമോ ആയ മാസ്റ്റർ പ്ലാനിന്റെ ഭാഗമല്ലെന്ന് മൂന്നാം എതിർകക്ഷിയായ കേരള തീരദേശ പരിപാലന സമിതി സത്യവാങ്മൂലത്തിൽ ചൂണ്ടികാണിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ ക്ലിയറൻസിൽ ഈ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുമില്ല എന്നും വാദമുണ്ടായി. തുടര്‍ വാദങ്ങൾ നവംബര്‍ 25 ലേക്ക് മാറ്റി. 

Get more updates from Pudukad News on Google