"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
സിംബാബ്‌വെയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വികാരാധീനയായി ഹർമൻപ്രീത് കൗർ | Harmanpreet Kaur   •  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ 3 മണിക്കൂറോളം തടഞ്ഞുവച്ചു: 50,000 രൂപ പിഴയീടാക്കിയെന്ന് AAP | Punjab CM   •  സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത | Kerala Heavy Rain   •  യുറേനിയമടക്കം ആണവ സാമഗ്രികൾ നീക്കില്ല: അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ | Iran Nuclear Program   •  മാസപ്പടി കേസ്: പിണറായിയുടേതടക്കം അപ്പീലുകളിൽ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിൽ ഇന്ന് വാദം തുടങ്ങും, നിർണ്ണായകം | Supreme Court   •  

എറണാകുളം ജൂതപ്പള്ളി തീവെപ്പ് കേസ്; എബിൻ പോളിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: എറണാകുളം ജൂതപ്പള്ളിയിലെ തീവെപ്പ് കേസിൽ പ്രതി എബിൻ പോളിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം.

ഇതിനായി വീണ്ടും കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

പ്രതിയുമായി ജൂതപ്പള്ളിയിലും മൂവാറ്റുപുഴയിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

അതേസമയം, കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും തുടരുകയാണ്. കേസിൽ പരാമർശിക്കപ്പെടുന്ന അജ്ഞാതനായ ‘ബോസിനെ’ കണ്ടെത്താനുള്ള ശ്രമങ്ങളും അന്വേഷണസംഘം ഊർജിതമാക്കിയിട്ടുണ്ട്.

എറണാകുളം മാർക്കറ്റ് റോഡിൽ കടവുംഭാഗത്തുള്ള സിനഗോഗിന് മുമ്പിലാണ് ആക്രമണം ഉണ്ടായത്.

ഒരാൾ പെട്രോളുമായി വന്ന് സിനഗോഗിന് മുന്നിലുള്ള ബ്ലോസം നഴ്സറിക്ക് തീയിടുകയായിരുന്നു.പൊലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിലൊന്നും പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നില്ല.

 തുടർന്ന് നടത്തിയ അന്വേഷണത്തിൽ നീല നിറത്തിലുള്ള കാറിൽ വന്നയാളാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി

Get more updates from Pudukad News on Google