ആലപ്പുഴയില്‍ 2 വയസുകാരന് പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടരുന്നു, മാതാപിതാക്കളുടെ പരിപാലനത്തിൽ ഗുരുതര വീഴ്ച

🌐 Select your Language:
Current: മലയാളം
Current: മലയാളം

ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരൻ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു.
മാതാപിതാക്കളുടെ പരിപാലനത്തിൽ വന്ന പിഴവാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ അനുമാനം.
മറ്റെന്തെങ്കിലും ദുരൂഹതകൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും.
ഈ സാഹചര്യത്തില്‍ മരിച്ച കുഞ്ഞിന്റെ നാല് കുട്ടികളെ സ്ഥിരമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ശിശുക്ഷേമ സമിതി.
പോഷകാഹാര കുറവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മറ്റ് ദുരൂഹതകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷമേ അന്വേഷണം അവസാനിപ്പിക്കൂ എന്ന് പൊലീസ് അറിയിച്ചു.
Get more updates from Pudukad News on Google






