"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
“നേപ്പാളിലേക്ക് കടന്നു, ഒടുവിൽ നാഗ്പുരിൽ പിടിയിൽ”: ലക്നൗ റെസ്റ്റോറന്റ് ഉടമയുടെ മരണത്തിൽ ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ | Shraddha Dubey Arrested   •  രണ്ടാമത്തെ മകൾക്ക് ‘ദേവി’ എന്ന് പേരിട്ട് ദീപികയും രൺവീറും; കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ച് താരദമ്പതികൾ | Deepika Padukone   •  അഞ്ചുതെങ്ങിൽ കാണാതായ 65കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കായിക്കരക്കടവിൽ, മരണകാരണം വ്യക്തമല്ല | Anchuthengu Woman Found Dead   •  തെരഞ്ഞെടുപ്പ് കമ്മീഷനും എസ്ഐആറിനുമെതിരെ ഒക്ടോബർ 23ന് രാജ്യവ്യാപക ജനകീയ മാർച്ച്; പ്രതിഷേധത്തിന് ആഹ്വാനം | People Against SIR   •  ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവർക്ക് നേരെ ആക്രമണം; ഒന്നരവയസുകാരിയുടെ മുഖത്തടിച്ചു, നാലുപേർ അറസ്റ്റിൽ | Sabarimala Pilgrims Attack   •  

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും,  വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്പാ, മസാജിങ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അവയുടെ പ്രവര്‍ത്തനം വിലയിരുത്താൻ പോലീസ്. ഹോംസ്റ്റേകളുടെ മറവില്‍ മസാജിങ്ങ് സെന്ററുകള്‍ നടത്തി ദൂരുഹ ഇടപാടുകള്‍ നടത്തുന്ന ചില കേന്ദ്രങ്ങളും പോലീസ് നിരീക്ഷണത്തിൽ. വാഗമണ്‍,മൂന്നാർ കേന്ദ്രീകരിച്ചു അനധികൃത സ്പാകള്‍ പെരുകുന്നുണ്ട്

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോട്ടയം: വിനോദ സഞ്ചാര കേന്ദ്രങ്ങളിലും,  വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്പാ, മസാജിങ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അവയുടെ പ്രവര്‍ത്തനം വിലയിരുത്താൻ പോലീസ്.

ഹോംസ്റ്റേകളുടെ മറവില്‍ മസാജിങ്ങ് സെന്ററുകള്‍ നടത്തി ദൂരുഹ ഇടപാടുകള്‍ നടത്തുന്ന ചില കേന്ദ്രങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സംശയകരമായ സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ പരിശോധന നടത്തും.


ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി.വിജയന്‍റെ നിര്‍ദേശാനുസരണമായിരുന്നു “ഓപ്പറേഷന്‍ സ്പാ” എന്ന പ്രത്യേക പരിശോധന നടത്തിയത്. ഇതിൽ നിരവധി സ്ഥാപനങ്ങൾ കുടുങ്ങിയിരുന്നു. പരിശോധന തുടർന്നും ഉണ്ടാകുമെന്നു പോലീസ് പറയുന്നു.


സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അനുമതികള്‍ ഉണ്ടോയെന്നും ജീവനക്കാര്‍ക്കു മതിയായ പരിശീലനം ലഭിച്ചിട്ടുണ്ടോയെന്നുമാണു പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. വാഗമണ്‍,മൂന്നാർ കേന്ദ്രീകരിച്ചും അനധികൃത സ്പാകള്‍ പെരുകുന്നുണ്ട്. പരിശീലനം ലഭിക്കാത്തവരെ തിരുമ്മല്‍ സേവനങ്ങള്‍ക്കായി നിയോഗിക്കുന്നുവെന്ന ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്.

പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകളുടെ സേവനം ഉറപ്പാക്കുക, സ്ഥാപനത്തിന്റെ പരിസരം വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കുക, ഉപയോഗിക്കുന്ന ഷീറ്റുകളും ടവലുകളും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചു കൈകാര്യം ചെയ്യുക തുടങ്ങിയവയുടെ കാര്യത്തിലും പല കേന്ദ്രങ്ങളും പിന്നിലാണ്. സ്പാ, മസാജിങ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചു പൊതുജനങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങളും പരാതികളും പരിശോധിച്ചു തുടര്‍.നടപടികള്‍ സ്വീകരിക്കാനാണു പോലീസിന്റെ തീരുമാനം.

ശനിയാഴ്ച സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനോടകം 5 പേര്‍ അറസ്റ്റിലായിട്ടുണ്ട്.  ആകെയുള്ള 821  സ്ഥാപനങ്ങളില്‍ 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.


പരിശോധനയില്‍ ഏറ്റവും കൂടുതല്‍ നടപടി ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 87 കേന്ദ്രങ്ങളില്‍ 70 എണ്ണത്തില്‍ റെയ്ഡ് നടത്തി. നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 


മലപ്പുറം ജില്ലയില്‍ 78 കേന്ദ്രങ്ങളില്‍ 71 റെയ്ഡുകള്‍ നടത്തി. തൃശ്ശൂര്‍ സിറ്റിയില്‍ 58 ല്‍ 56 എണ്ണത്തിലും പാലക്കാട് 71 ല്‍ 55 എണ്ണത്തിലും പരിശോധന നടത്തി. പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്ന് കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്തു. എറണാകുളം റൂറലില്‍ രണ്ടും കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓരോ കേസ് വീതവും രജിസ്റ്റര്‍ ചെയ്തു. 

ചട്ടങ്ങള്‍ പാലിക്കാത്ത 44 സ്പാകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് പോലീസ് പറഞ്ഞു.

Get more updates from Pudukad News on Google