ജനനനിരക്കിലെ കുത്തനെ ഉള്ള ഇടിവും ആയുർദൈർഘ്യ വർദ്ധനവും തിരിച്ചടിയാകുന്നു: 2035-ഓടെ ചൈനീസ് തലസ്ഥാനമായ ബീജിംഗ് ‘സൂപ്പർ-ഏജ്ഡ്’ സമൂഹമായി മാറിയേക്കുമെന്ന് ആശങ്ക; മൂന്നിലൊന്ന് ജനങ്ങളും വയോജനങ്ങളാകുന്നതോടെ കടുത്ത തൊഴിൽ ക്ഷാമത്തിലേക്കും സാമ്പത്തിക ബാധ്യതയിലേക്കും രാജ്യം

Current: മലയാളം

ബീജിംഗ്: കുറഞ്ഞ ജനനനിരക്കും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും കാരണം ചൈനീസ് തലസ്ഥാനമായ ബീജിംഗ് 2035-ഓടെ ‘സൂപ്പര്‍-ഏജ്ഡ്’ സമൂഹമായി മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബീജിംഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ ഔദ്യോഗിക പത്രമായ ബീജിംഗ് ഡെയ്ലി പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, 2035-ഓടെ നഗരത്തിലെ 60 വയസ്സും അതിനുമുകളിലും പ്രായമുള്ള സ്ഥിര താമസക്കാരുടെ എണ്ണം 70 ലക്ഷത്തോടടുക്കും.
അതായത് നഗരജനസംഖ്യയുടെ മൂന്നിലൊന്നിലധികം (ഏകദേശം 33.3 ശതമാനം) മുതിര്‍ന്ന പൗരന്മാരായിരിക്കും. 2023 അവസാനത്തിലെ കണക്കനുസരിച്ച് നഗരത്തില്‍ 52.9 ലക്ഷം മുതിര്‍ന്ന പൗരന്മാരാണുണ്ടായിരുന്നത് (ആകെ ജനസംഖ്യയുടെ 23.8 ശതമാനം).
പൊതുജനസംഖ്യാ വര്‍ഗ്ഗീകരണ നിയമപ്രകാരം, 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ അനുപാതം ജനസംഖ്യയുടെ 10 ശതമാനത്തിലെത്തുമ്പോള്‍ അതിനെ ‘ഏജിംഗ്’ സമൂഹമായും, 20 ശതമാനമാകുമ്പോള്‍ ‘ഏജ്ഡ്’ സമൂഹമായും, 30 ശതമാനം കടക്കുമ്പോള്‍ ‘സൂപ്പര്‍-ഏജ്ഡ്’ സമൂഹമായുമാണ് കണക്കാക്കുന്നത്.
2022 മുതല്‍ രാജ്യവ്യാപകമായി ജനസംഖ്യ കുറഞ്ഞുവരുന്ന ചൈന നേരിടുന്ന വലിയ ജനസംഖ്യാപരമായ മാറ്റത്തിന്റെ പ്രതിഫലനമാണ് ബീജിംഗിലെ ഈ പ്രതിസന്ധി. രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക കേന്ദ്രമായ ബീജിംഗില്‍ തൊഴില്‍ ശക്തിയുടെ കുറവ്, പെന്‍ഷന്‍ ഫണ്ടുകളുടെ സാമ്പത്തിക ബാധ്യത, ആരോഗ്യ സംരക്ഷണച്ചെലവുകളുടെ വര്‍ദ്ധനവ് എന്നിവ വലിയ വെല്ലുവിളിയുയര്‍ത്തും.
പ്രായമായവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആരോഗ്യ സംരക്ഷണം, വയോജന സഹായ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പുതിയ ബിസിനസ്സ് സാധ്യതകള്‍ തുറക്കുമെങ്കിലും, റിട്ടയര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നത് പൊതുചെലവുകളെയും റിട്ടയര്‍മെന്റ് പെന്‍ഷന്‍ സംവിധാനങ്ങളെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കും.
പ്രതിസന്ധി പരിഹരിക്കുന്നതിനായി വിരമിക്കല്‍ പ്രായം ഘട്ടയൗശഹറലൃ ആയി ഉയര്‍ത്താനും, ജനനനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി ശിശുപരിപാലന പിന്തുണ, പ്രസവാവധി, സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നിവ നല്‍കാനും ചൈനീസ് അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.






