"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

കോവളത്തെ സ്പായിൽ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം: അന്വേഷണത്തിന് SIT രൂപീകരിച്ചു; പ്രതിപ്പട്ടിക നീളും, കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു | Kovalam Spa Minor Abuse

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kovalam Spa Minor Abuse

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്തെ സ്പായിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ 16 വയസ്സുള്ള പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. സൈബർ വിദഗ്ധരടക്കം ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.(Kovalam Spa Minor Abuse Case SIT Formed Investigation Expands)

സ്പായിൽ എത്തിയിട്ടുള്ളവരുടെ മുഴുവൻ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണെന്നും, സംഭവത്തിൽ പ്രതിപ്പട്ടിക ഇനിയും നീളുമെന്നും സൂചനയുണ്ട്. പെൺകുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയൽ പരേഡും ഉടൻ നടത്തും. പെൺകുട്ടിയെ അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു താമസിപ്പിച്ചിരുന്നത്.

എന്നാൽ കഴിഞ്ഞ ജൂലൈയിൽ ബന്ധുക്കൾ കുട്ടിയെ കോവളത്ത് എത്തിച്ച് വിവിധ സ്പാകളിൽ ജോലിക്ക് നിർത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. സ്പായിലെ പീഡനം സഹിക്കവയ്യാതെ വന്നതോടെ കുട്ടി അവിടെയുണ്ടായിരുന്ന ജീവനക്കാരനായ യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. പണം വാങ്ങി കുട്ടിയെ കൈമാറിയ ഇളയമ്മ തന്നെയാണ് പിന്നീട് പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങൾ പുറത്തുവന്നത്. ആന്ധ്രയിൽ നിന്ന് പിടിയിലായ കുട്ടിയുടെ ഇളയമ്മ നാഗലക്ഷ്മി, ഭർത്താവ് ഗോപി എന്നിവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിൽ ഇതുവരെ ഇവർ ഉൾപ്പെടെ രണ്ട് സ്പാ ഉടമകളാണ് അറസ്റ്റിലായിട്ടുള്ളത്.

Story Summary

A Special Investigation Team (SIT) comprising cyber experts has been formed to probe the Kovalam spa abuse case, where a 16-year-old girl from Andhra Pradesh was trafficked and sexually exploited. Police are expanding the suspect list, scheduling an identification parade, and investigating a Trivandrum Corporation Health Inspector’s alleged financial links.

Get more updates from Pudukad News on Google