"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

രാജ്യത്തെ സമുദ്രതീര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ വൻ പുനഃസംഘടന: നവംബർ ഒന്നു മുതൽ പടിഞ്ഞാറൻ, കിഴക്കൻ തീരങ്ങളിൽ രണ്ട് പുതിയ സെക്ടറുകൾ കൂടി നിലവിൽ വരും

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡല്‍ഹി: രാജ്യത്തെ സമുദ്രതീര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) നവംബര്‍ ഒന്നു മുതല്‍ രാജ്യവ്യാപകമായി സേനാ വിന്യാസത്തില്‍ വലിയ പുനഃസംഘടന നടപ്പിലാക്കുന്നു. 

ഇതിന്റെ ഭാഗമായി പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങളിലായി രണ്ട് പുതിയ സെക്ടറുകള്‍ കൂടി രൂപീകരിച്ചു. രാജ്യത്തെ 250-ഓളം വരുന്ന വലിയതും ചെറുതുമായ തുറമുഖങ്ങളുടെ സുരക്ഷയാണ് പുതിയ സെക്ടറുകള്‍ ചുമതലപ്പെടുത്തുന്നത്.


ഊര്‍ജ്ജം, കല്‍ക്കരി, സ്റ്റീല്‍, പെട്രോളിയം, പ്രകൃതിവാതകം, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്മാരകങ്ങള്‍, തുറമുഖങ്ങള്‍, ഡല്‍ഹി മെട്രോ തുടങ്ങിയ രാജ്യത്തിന്റെ തന്ത്രപ്രധാനവും സാമ്പത്തികവുമായ മേഖലകളുടെ സുരക്ഷാ ആവശ്യങ്ങള്‍ക്കനുസരിച്ച് സേനയുടെ ഭരണസംവിധാനം ക്രമീകരിക്കുകയാണ് ഈ പുനഃസംഘടനയുടെ ലക്ഷ്യം. 


നിലവില്‍ ഭൂമിശാസ്ത്രപരമായ അധികാരപരിധിയുടെ അടിസ്ഥാനത്തിലാണ് സി.ഐ.എസ്.എഫ് വിന്യാസം നടത്തിയിരുന്നത്. എന്നാല്‍ ബഹിരാകാശം, ആണവോര്‍ജ്ജം, വിമാനത്താവളങ്ങള്‍ എന്നിവയുടെ സുരക്ഷ ചുമതലയുള്ള യൂണിറ്റുകള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക കമാന്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ഈ സുപ്രധാന പരിഷ്‌കരണം നടപ്പിലാക്കുന്നത്.

 

Get more updates from Pudukad News on Google