"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജർ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു: പ്രത്യേക ഓപ്പറേഷനിൽ നാല് ഭീകരരെ വധിച്ചതായി പാകിസ്ഥാൻ സൈന്യം

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ പ്രത്യേക സുരക്ഷാ ഓപ്പറേഷനുകള്‍ക്കിടെ കരസേനാ മേജര്‍ കൊല്ലപ്പെടുകയും നാല് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തതായി പാകിസ്ഥാന്‍ മിലിട്ടറി അറിയിച്ചു. 


ഗ്വാഡര്‍ ജില്ലയിലെ ഷാദി കൗര്‍, കലാത് ജില്ലയിലെ ജട്ടാകാബാദ് എന്നിവിടങ്ങളിലാണ് സുരക്ഷാ സേന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയത്. ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


കലാത് ജില്ലയിലെ ജട്ടാകാബാദില്‍ ഭീകരരുടെ ഒളിത്താവള കേന്ദ്രീകരിച്ച് നടത്തിയ ഏറ്റുമുട്ടലിലാണ് നാല് ഭീകരര്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് വന്‍ ആയുധശേഖരവും വെടിയുണ്ടകളും സൈന്യം പിടിച്ചെടുത്തു. 

അതേസമയം, ഗ്വാഡര്‍ ജില്ലയിലെ ഷാദി കൗറില്‍ സുരക്ഷാ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്ന മേജര്‍ വജാഹത് വഹീദ് ഐ.ഇ.ഡി സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ തടവിലുണ്ടോ എന്നറിയാന്‍ സൈന്യം തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

 

Get more updates from Pudukad News on Google