വഖഫ് ബോർഡ് പുനഃസംഘടനയിലെ എതിർപ്പ്: ലീഗ് വിളിച്ച മുസ്ലീം സംഘടനകളുടെ യോഗത്തിൽ നിന്ന് കാന്തപുരം വിഭാഗം വിട്ടുനിൽക്കും | Kozhikode Muslim League

Current: മലയാളം

കോഴിക്കോട്: പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്ലീം സമുദായ സംഘടനകളുടെ യോഗം കോഴിക്കോട്ട് നടക്കും. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് യോഗം ചേരുന്നത്. ബോർഡ് പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് കാന്തപുരം എ.പി. വിഭാഗം യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചു.(Kozhikode Muslim League Community Meet Panakkad Sadiq Ali Thangal)
പാർലമെന്റിന്റെ പരിഗണനയിലുള്ള ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ബിൽ / വിദേശ നാണയ നിയന്ത്രണ നിയമ ഭേദഗതികൾ, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഔദ്യോഗികമായി യോഗം വിളിച്ചിട്ടുള്ളത്. വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാത്തതിൽ കടുത്ത അമർഷമുണ്ട്.
വിവിധ സമുദായ സംഘടനകൾക്കിടയിൽ വഖഫ് ബോർഡ് പുനഃസംഘടനയെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യോഗത്തിൽ ഈ വിഷയം പ്രധാന ചർച്ചാവിഷയമാകും. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമനിർമ്മാണങ്ങളെക്കുറിച്ചും യോഗത്തിൽ വിലയിരുത്തും.
Story Summary
Muslim League President Panakkad Sadiq Ali Shihab Thangal convened a meeting of Muslim community organizations in Kozhikode to discuss the Foreign Contribution Regulation Bill and SIR. However, the Kanthapuram AP Sunni faction is boycotting the meet over their exclusion from the newly reorganized Waqf Board.


