"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

‘പ്രേമലു 2വിനായി ഒരു വർഷം നഷ്ടമായി’; ബെത്‌ലഹേമിന്റെ വിജയത്തിലും ആ നിരാശ മറക്കാതെ ഗിരീഷ് എഡി | Girish AD on Premalu 2 delay

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

Girish AD on Premalu 2 delay

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

‘പ്രേമലു 2’വിന്റെ ജോലികൾക്കായി ഒരു വർഷത്തോളം ചെലവഴിച്ചെന്നും അപ്രതീക്ഷിതമായി പദ്ധതി നിർത്തിവെക്കേണ്ടിവന്നത് തന്നെ ബാധിച്ചെന്നും സംവിധായകൻ ഗിരീഷ് എഡി. ‘ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ’ വിജയാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (Girish AD on Premalu 2 dela). പ്രേമലു രണ്ടാം ഭാഗത്തിന്റെ ജോലികൾ നിലച്ചതിനു പിന്നാലെയാണ് ബെത്‌ലഹേമിന്റെ തിരക്കഥയിലേക്ക് കടന്നതെന്നും ഗിരീഷ് വെളിപ്പെടുത്തി. പ്രേമലുവിന്റെ വൻ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ ജോലികളുമായി മുന്നോട്ടുപോയിരുന്നു. എന്നാൽ, പിന്നീട് ആ പദ്ധതി അപ്രതീക്ഷിതമായി നിർത്തിവെക്കേണ്ടിവന്നു. ഇതോടെ ഒരു വർഷത്തെ അധ്വാനം നഷ്ടമായത് വലിയ പ്രശ്നമായെന്നും അത്രയും സമയം നഷ്ടപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഗിരീഷ് പറഞ്ഞു.

ഈ ഘട്ടത്തിൽ പിന്തുണയുമായി ഒപ്പം നിന്നത് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസും സഹഎഴുത്തുകാരൻ കിരൺ ജോസിയും ഡയറക്ഷൻ ടീമുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവരുടെ പിന്തുണയോടെയാണ് വേഗത്തിൽ ബെത്‌ലഹേമിന്റെ തിരക്കഥ പൂർത്തിയാക്കാൻ കഴിഞ്ഞത്. പ്രേമലു 2 പുറത്തിറങ്ങിയിരുന്നെങ്കിൽ വിഷു റിലീസായി എത്തുമായിരുന്നുവെന്നും അതിനു മൂന്നോ നാലോ മാസം ശേഷമാണ് ബെത്‌ലഹേം റിലീസ് ചെയ്തതെന്നും ഗിരീഷ് പറഞ്ഞു. സിനിമയുടെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതിനാൽ കൂടുതൽ സമയം നഷ്ടമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം ഇത്ര വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇൻഡസ്ട്രി ഹിറ്റായി മാറിയത് വ്യക്തിപരമായ വിജയമായി കാണുന്നുവെന്നും പറഞ്ഞ ഗിരീഷ്, ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചു.

അതേസമയം, പ്രേമലു രണ്ടാം ഭാഗം ഉപേക്ഷിച്ചതിന് നടൻ നസ്ലെനുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കാരണമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളും അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. തിരക്കഥയിൽ നസ്ലെന് പൂർണ തൃപ്തിയുണ്ടായിരുന്നില്ലെന്നും ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ, ഈ അഭ്യൂഹങ്ങളിൽ ഗിരീഷ് എഡിയോ നസ്ലെനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Summary: Director Girish AD said work on Premalu 2 took nearly a year before the project was unexpectedly put on hold. He credited Bhavana Studios, co-writer Kiran Jose and the direction team for supporting him through the transition to Bethlehem Family Unit, which became a major success.

Get more updates from Pudukad News on Google