"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
കേളി ‘പ്രതീക്ഷ’ പുരസ്‌കാരം; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തു   •  തൃശ്ശൂരിലെ ബാറിന് മുന്നിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം, പ്രതി ബെം​ഗളൂരുവിൽ പിടിയിൽ; കാപ്പാ ഉൾപ്പെടെ 25-ഓളം ക്രിമിനൽക്കേസുകൾ. അറസ്റ്റിലായത് ആല്‍ത്തറയിലുള്ള ദേവാസുര ബാറിന്റെ മുന്നിൽവെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതി   •  വിമൻസ് സോഫ്റ്റ്‌ബോൾ ഏഷ്യ കപ്പിൽ പങ്കെടുത്ത് തിരികെ എത്തിയ ഇന്ത്യൻ ടീം അംഗം ശ്രീപാർവ്വതി കെ. അനീഷിന് സ്വീകരണം നൽകി   •  ടെഹ്റാനിൽ പെസെഷ്കിയൻ – ലാവ്‌റോവ് ചർച്ച: “അമേരിക്കൻ നയങ്ങളും സൈനിക സാന്നിധ്യവുമാണ് പ്രാദേശിക തർക്കങ്ങൾ ഉണ്ടാക്കുന്നത്; പരിഹാരം ചർച്ചകൾ, വിദേശ ഇടപെടലുകളല്ലാ”   •  ഡൽഹിയിൽ പ്രഭാതങ്ങളിൽ വായുമലിനീകരണം അതീവ രൂക്ഷം; എക്യൂഐ 200 കടന്ന് കുതിക്കുന്നു, വായുനിലവാരം തകരാൻ കാരണം ‘ടെമ്പറേച്ചർ ഇൻവേർഷൻ’ എന്ന് വിലയിരുത്തൽ   •  

ബംഗളൂരുവിൽ വാടകത്തർക്കത്തെ തുടർന്ന് അഭിഭാഷകനെ വെടിവച്ചുകൊന്നു. മുറിയുടെ വാതിൽ തുറന്നപ്പോൾ നെറ്റിയിൽ വെടിയുതിർത്തു. പ്രതികൾക്കായി ബംഗളൂരു പൊലീസ് അന്വേഷണം ഊർജിതമാക്കി

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ബം​ഗളൂരു: ബം​ഗളൂരുവിൽ വാടകത്തർക്കത്തെ തുടർന്ന് അഭിഭാഷകനെ വെടിവച്ചുകൊന്നു. പട്ടന്ദൂർ സ്വദേശി മഞ്ജുനാഥ് (42) ആണ് കൊല്ലപ്പെട്ടത്. മഞ്ജുനാഥിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് പ്രതികളെന്ന് ബം​ഗളൂരു പൊലീസ് പറഞ്ഞു. ഇവർ ഓൺലൈൻ ഡെലിവറി ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വാടക നൽകാത്തതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിന്നിരുന്നു. കൃത്യം നടക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുമ്പാണ് മഞ്ജുനാഥ് വാടക ചോദിച്ച് വീട്ടിൽ എത്തുന്നത്. 


തുടർന്ന് വാടകക്കാരും അഭിഭാഷകനും തമ്മിൽ സംഘർഷമുണ്ടായി. വാക്കേറ്റത്തിനൊടുവിൽ വാടകക്കാർ മഞ്ജുനാഥിനു നേരെ വെടിയുതിർക്കുകയായിരുന്നു.


രാത്രി 11.30ഓടെ അക്രമികൾ മഞ്ജുനാഥ് താമസിക്കുന്ന മുറിയുടെ വാതിലിൽ മുട്ടി. വാതിൽ തുറന്ന മഞ്ജുനാഥിന്റെ നെറ്റിയിലേക്ക് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. നാടൻ തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. ഇത് ബം​ഗളൂരുവിലേക്ക് കടത്തിയതായും പൊലീസ് സംശയിക്കുന്നു. 

Get more updates from Pudukad News on Google