loader image
സംവിധായകനും എഴുത്തുകാരനുമായ ടോണി ചിറ്റേട്ടുകളത്തിന് മുതുകുളം അവാർഡ്

സംവിധായകനും എഴുത്തുകാരനുമായ ടോണി ചിറ്റേട്ടുകളത്തിന് മുതുകുളം അവാർഡ്

ലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രത്തിൻ്റെ (ബാലൻ) തിരക്കഥാകൃത്തും മലയാള സിനിമയുടെ ആദ്യ ഗാനരചയിതാവും നടനും നാടകകൃത്തുമായ മുതുകുളം രാഘവൻപിള്ളയുടെ പേരിൽ കളിത്തട്ട് നൽകുന്ന 28-ാമത് മുതുകുളം അവാർഡിന് സംവിധായകനും, ഗാനരചയിതാവും എഴുത്തുകാരനുമായ ടോണി ചിറ്റേട്ടുകളം അർഹനായി.

2017 നവംബറിൽ പുറത്തിറങ്ങിയ ‘ചക്കര മാവിൻ കൊമ്പത്ത് ‘ എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകനും ഗാനരചയിതാവുമാണ് ടോണി ചിറ്റേട്ടുകളം. കേരളാ പോലീസിൻ്റെ ‘ശുഭയാത്ര’റോഡ് സുരക്ഷാ പദ്ധതിക്കായി മോഹൻലാലിനെ നായകനാക്കി പത്തു ലഘുചിത്രങ്ങളും ടോണി സംവിധാനം ചെയ്തു. ഇപ്പോൾ നേരം വെളുക്കട്ടെ, ആൾ എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ്.

മഴപ്പുസ്തകം, രാത്രി (ആന്തോളജി) ചങ്ങഴിയൂര് (നോവൽ) കാര്യം കൗതുകം പ്രോജക്‌ട് സഹായി, വിദ്യാർത്ഥികൾക്കു കുറെ വിജയമന്ത്രങ്ങൾ, പച്ചത്തുരുത്തിലെ അത്ഭുതമാമനും കുട്ട്യോളും , ഇല പറഞ്ഞു കിളി ചിലച്ചു (ബാലസാഹിത്യം), കെ. എസ്. ചിത്ര അനുഭവം ഓർമ്മയാത്ര , ഗിന്നസ് പക്രു ചെറിയ ചുവടുകളും വലിയ ജീവിതവും, നേരനുഭവങ്ങൾ:വി.ഡി. സതീശൻ്റെ ജീവിതവും രാഷ്ട്രീയവും, അൻബോട് രാജമാണിക്യം (ജീവിതരേഖ), ആകർഷകമായ വ്യക്തിത്വം, വിജയത്തിനു ചില രസക്കൂട്ടുകൾ (പ്രചോദന ഗ്രന്ഥങ്ങൾ), സ്കോട്ട്ലൻഡ് യാർഡ് ഡിറ്റക്ടീവ് ( പഠനം),ഞാനും എൻ്റെ ഇഷ്ട കഥാപാത്രവും, അഭിഭാഷകരും കുറ്റാന്വേഷകരും കുറെ കേസുകളും (ലിറ്റററി ജേർണലിസം), മമ്മൂട്ടി- അഭ്രപാളിയിലെ ഇതിഹാസം തുടങ്ങി വിവിധ സാഹിത്യ ശാഖകളിലായി ഇതേ വരെ 40 ൽ പരം പുസ്തകങ്ങളും ടോണി ചിറ്റേ ട്ടുകളത്തിൻ്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

See also  കിരീടത്തിനൊപ്പം കോടികളും; ലോകകപ്പ് ചാമ്പ്യന്മാരായ ടീം ഇന്ത്യയെ തേടിയെത്തിയത് റെക്കോർഡ് സമ്മാനത്തുക!

Also Read: ‘പൂരം പോലെ ലോകം ഏറ്റെടുക്കും’; കലോത്സവ വേദികൾ സന്ദർശിച്ച് കേന്ദ്രമന്ത്രി

ദീപികയിൽ പത്രാധിപ സമിതി അംഗമായിരുന്നു. ദീപികയുടെ പ്രഥമ അന്താരാഷ്ട്രപതിപ്പായ ‘ദീപിക യൂറോപ്പിൻ്റെ’ എഡിറ്റർ ഇൻ ചാർജായി വിരമിച്ചു. തുടർന്ന് എഫ്. എം.മീഡിയയുടെ അമേരിക്കൻ പ്രസിദ്ധീകരണമായ ‘മലയാളി സംഗമം’ ഗ്ലോബൽ മലയാളം വീക്കിലി ന്യൂസ് പേപ്പറിൻ്റെ എഡിറ്ററായി. ഇപ്പോൾ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ക്ലാസ് ഗവൺമെൻ്റ് കോൺട്രാക്ടിംഗ് / മീഡിയ ബിസിനസ് സംരംഭമായ ലൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ ഡയറക്ടർ. ‘ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് ‘ ഒഫീഷ്യൽ കൂടിയായ ടോണി പത്രപ്രവർത്തക മികവിനുള്ള ‘ നോറിവെറ്റ് ‘ പുരസ്ക്കാരം, കെ.തായാട്ട് ബാലസാഹിത്യ പുരസ്കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

25000 ( ഇരുപത്തി അയ്യായിരം ) രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ജൂറി ചെയർമാൻ എസ്. ജയപ്രകാശ് (മനോരാജ്യം മുൻ ജനറൽ എഡിറ്റർ) ചെയർമാനായുള്ള കമ്മിറ്റിയിൽ രംഗശില്പി ആർട്ടിസ്റ്റ് സുജാതൻ, ആർട്ടിസ്റ്റ് എ.കെ. ഗോപിദാസ്, ഡോ.എം മധുസൂദനൻ (പ്രസിഡൻ്റ്) എൽ.രാജശേഖരൻ മുതുകുളം (സെക്രട്ടറി) എന്നിവരും അംഗങ്ങളാണ്. 2026 ഫെബ്രുവരി 28-ന് മുതുകുളം കലാവിലാസിനി വായനശാലയിൽ ടോണി ചിറ്റേട്ടുകളത്തിന് അവാർഡ് സമ്മാനിക്കും.

See also  ശബരിമല സ്വർണക്കൊള്ള! ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാറിന് ജാമ്യമില്ല

The post സംവിധായകനും എഴുത്തുകാരനുമായ ടോണി ചിറ്റേട്ടുകളത്തിന് മുതുകുളം അവാർഡ് appeared first on Express Kerala.

Spread the love

New Report

Close