ഫ്ലോറിഡയിൽ മീൻപിടിക്കുന്നതിനിടെ വൃദ്ധനെ മുതല വെള്ളത്തിലേക്ക് വലിച്ചിട്ടു; ദാരുണാന്ത്യം

🌐 Select your Language:
Current: മലയാളം
Current: മലയാളം

ഫ്ലോറിഡ: ഫ്ലോറിഡയിൽ മീൻപിടിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തിൽ 71 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. ഫ്ലോറിഡയിലെ വിന്റർ ഗാർഡനിലുള്ള ഡോ. ബ്രാഡ്ഫോർഡ് മെമ്മോറിയൽ പാർക്കിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്റ്റീവൻ ഹാമിൽട്ടൺ ആണ് മുതലയുടെ കടിയേറ്റ് മരിച്ചത്. മീൻപിടിക്കുന്നതിനിടെ അദ്ദേഹത്തെ മുതല ആക്രമിച്ച് വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. സംഭവസ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ തിരച്ചിലിൽ, ഏകദേശം 12 അടി നീളമുള്ള മുതലയെ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്ലൈഫ് കൺസർവേഷൻ കമ്മീഷൻ പിടികൂടി കൊന്നു. ഫ്ലോറിഡയിൽ ഇത്തരം ആക്രമണങ്ങൾ അപൂർവമാണെന്നും, വന്യജീവികളോട് ഇടപെടുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Get more updates from Pudukad News on Google






