പോലീസ് ക്വർട്ടേഴ്സിലെ മദ്യ സൽക്കാരം: ക്വാർട്ടേഴ്സ് ഒഴിയാൻ നോട്ടീസ്, രു മാസം സമയം അനുവദിച്ചു | Kannur Police

Current: മലയാളം

കണ്ണൂർ: കെ.എ.പി നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പ് പൊലീസ് ക്വാർട്ടേഴ്സിൽ പിറന്നാൾ ആഘോഷത്തിനിടെ മദ്യസൽക്കാരവും ചേരിതിരിഞ്ഞ് സംഘർഷവും നടത്തിയ സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി. ക്വാർട്ടേഴ്സിൽ കുടുംബസമേതം താമസിച്ചിരുന്ന എസ്.ഐക്കും ഹവിൽദാർക്കും വസതി ഒഴിയാൻ കെ.എ.പി അസിസ്റ്റന്റ് കമാൻഡന്റ് നോട്ടീസ് നൽകി.(Kannur Police Quarters Brawl Officers Notice To Vacate)
പകരം താമസസൗകര്യം കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർക്ക് ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. പൊലീസുകാരന്റെ മകന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ക്വാർട്ടേഴ്സിൽ സംഘടിപ്പിച്ച വിരുന്നാണ് അതിരുവിട്ടതും മദ്യസൽക്കാരത്തിലേക്കും കയ്യാങ്കളിയിലേക്കും നയിച്ചതും.
സംഭവത്തിൽ എസ്.ഐ, എ.എസ്.ഐ എന്നിവരുൾപ്പെടെ എട്ട് ഉദ്യോഗസ്ഥരോട് വകുപ്പുതല നടപടിയുടെ ഭാഗമായി നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടിയിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ക്വാർട്ടേഴ്സ് ഒഴിയാനുള്ള അന്തിമ ഉത്തരവിറക്കിയത്.
Story Summary
Police officers involved in a drunk and disorderly brawl during a birthday party at the KAP 4th Battalion quarters in Mangattuparamba, Kannur, have been issued notices to vacate their quarters within a month. Following a departmental inquiry into the incident, the KAP Assistant Commandant took action against eight officers, including an SI and Havildar.






