
കേന്ദ്ര സർക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ നടപടികളെ പ്രകീർത്തിച്ച് ശശി തരൂർ എം.പി രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നു. രാജ്യത്തെ മാവോയിസ്റ്റ് വെല്ലുവിളികളെ നേരിടാൻ തങ്ങൾക്ക് കെൽപുണ്ടെന്ന് മോദി സർക്കാർ തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം തന്റെ ലേഖനത്തിൽ കുറിച്ചു. സുരക്ഷയും വികസനവും സമന്വയിപ്പിച്ചുകൊണ്ടുള്ള സർക്കാരിന്റെ നീക്കങ്ങൾ മാവോയിസ്റ്റ് ഭീഷണി കുറയ്ക്കുന്നതിൽ വലിയ പങ്കുവഹിച്ചതായും അദ്ദേഹം വിലയിരുത്തുന്നു.
യു.പി.എ സർക്കാരിന്റെ കാലത്തെ ആശയങ്ങളാണ് മോദി സർക്കാർ ഫലപ്രദമായി നടപ്പിലാക്കിയതെന്ന് തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ കർശനമായ സുരക്ഷാ നടപടികൾക്കൊപ്പം വികസനത്തിന്റെ സാന്ത്വനസ്പർശം കൂടി ചേർന്നതാണ് ഈ ദൗത്യത്തിന്റെ വിജയത്തിന് കാരണമെന്നും ഇത്തരം നടപടികൾ തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശശി തരൂർ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തുന്നത്.
The post കേന്ദ്രത്തിന് വീണ്ടും തരൂർ സ്തുതി! മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ച് ലേഖനം appeared first on Express Kerala.




