"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
സിംബാബ്‌വെയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വികാരാധീനയായി ഹർമൻപ്രീത് കൗർ | Harmanpreet Kaur   •  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ 3 മണിക്കൂറോളം തടഞ്ഞുവച്ചു: 50,000 രൂപ പിഴയീടാക്കിയെന്ന് AAP | Punjab CM   •  സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത | Kerala Heavy Rain   •  യുറേനിയമടക്കം ആണവ സാമഗ്രികൾ നീക്കില്ല: അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ | Iran Nuclear Program   •  മാസപ്പടി കേസ്: പിണറായിയുടേതടക്കം അപ്പീലുകളിൽ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിൽ ഇന്ന് വാദം തുടങ്ങും, നിർണ്ണായകം | Supreme Court   •  

മംഗളൂരുവിൽ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പള്ളി വികാരി റിമാൻഡിൽ. അറസ്റ്റിലായത് 14 വയസ്സുകാരന്റെ പരാതിയിൽ. ബിഷപ്പിന് നേരത്തെ പരാതി നൽകിയിട്ടും പോലീസിനെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയോ എന്നും അന്വേഷണം. വിവരം മറച്ചുവെക്കാൻ ശ്രമിച്ചോയെന്നും പോലീസ് പരിശോധിക്കുന്നു

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മംഗളൂരു: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ വലൻസിയ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോയെ കോടതി റിമാൻഡ് ചെയ്തു. 

2026 ഓഗസ്റ്റ് 14 മുതൽ തന്നെ വൈദികൻ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയെന്ന 14 വയസ്സുകാരന്റെ പരാതിയിലാണ് മംഗളൂരു പോലീസ് പോക്സോ (POCSO) വകുപ്പുകൾ പ്രകാരം വൈദികനെ അറസ്റ്റ് ചെയ്തത്. തനിക്ക് പുറമെ സമാന പ്രായക്കാരായ മറ്റ് നാല് കുട്ടികളെക്കൂടി വികാരി പീഡിപ്പിച്ചതായി പരാതിക്കാരനായ കുട്ടി മൊഴി നൽകിയിട്ടുണ്ട്.

മെയ് 26-നാണ് ഫാ. സിപ്രിയൻ വലൻസിയ പള്ളിയിലെ വികാരിയായി ചുമതലയേറ്റത്. തുടക്കത്തിൽ കുട്ടികളോട് സൗഹൃദപരമായി ഇടപെട്ട വൈദികൻ പിന്നീട് തന്നെ മൂന്ന് തവണ ലൈംഗികമായി ഉപദ്രവിച്ചെന്നും, മറ്റൊരു കുട്ടിയെ ഇയാൾ പീഡിപ്പിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ആഗസ്റ്റ് 17-ന് തന്നെ കുട്ടികളും അവരുടെ മാതാപിതാക്കളും നേരിട്ടെത്തി മംഗളൂരു ബിഷപ്പ് പീറ്റർ പോൾ സൽദാനയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പള്ളിയിലെ അസിസ്റ്റന്റ് വികാരിയോടും ഇടവക പ്രതിനിധികളോടും സംസാരിച്ച ശേഷമാണ് അഞ്ച് കുട്ടികളുടെയും മാതാപിതാക്കൾ ബിഷപ്പിനെ കണ്ടതും പരാതി എഴുതി നൽകിയതും. 

ഇതിന് പിന്നാലെ രൂപതാ തലത്തിൽ രഹസ്യ അന്വേഷണം നടത്തുകയും റിപ്പോർട്ട് വത്തിക്കാനിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് വൈദികനെ അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വിഷയം കോടതിയുടെ പരിഗണനയിലായതിനാലും പ്രതി കീഴടങ്ങിയതിനാലും കൂടുതൽ പ്രതികരിക്കുന്നില്ലെന്നും നീതി നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഭാ പി.ആർ.ഒ റോണാൾഡ് കാസ്റ്റലിനോ വ്യക്തമാക്കി. 

അതേസമയം, കുട്ടികൾ പീഡനത്തിന് ഇരയായ വിവരം നേരത്തെ അറിഞ്ഞിട്ടും നിയമപ്രകാരം പോലീസിൽ അറിയിക്കുന്നതിൽ മംഗളൂരു രൂപതയ്ക്കും ബിഷപ്പിനും ബോധപൂർവ്വമായ വീഴ്ചയോ കാലതാമസമോ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് ഗൗരവമായി പരിശോധിച്ചുവരികയാണ്. 

വിവരം മറച്ചുവെക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ പോക്സോ നിയമത്തിലെ കർശന വകുപ്പുകൾ പ്രകാരം നടപടിയുണ്ടാകുമെന്ന് മംഗളൂരു പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു.

Get more updates from Pudukad News on Google