"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

തുലാവർഷം ശക്തമാകുന്നു: കേരളത്തിൽ കനത്ത മഴ ലഭിക്കും; തലസ്ഥാനത്തടക്കം 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, ജാഗ്രത വേണം | Kerala weather forecast

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala weather forecast Media list

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘അതിശക്തമായ മഴ’ എന്ന് കാലാവസ്ഥ വകുപ്പ് വിശേഷിപ്പിക്കുന്നത്.(Kerala weather forecast heavy rain orange yellow alerts next 5 days)

ഓറഞ്ച് അലർട്ട്

21/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

22/10/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്

24/10/2026: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

25/10/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലർട്ട് 

21/10/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

22/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ്

23/10/2026: എല്ലാ ജില്ലകളിലും (തിരുവനന്തപുരം മുതൽ കാസർകോട് വരെ)

24/10/2026: തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള വിവിധ ജില്ലകളിൽ

25/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ്

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്കും ക്യാമ്പുകളിലേക്കും മാറി താമസിക്കണം. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂര്‍ണ്ണമായി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പാടില്ല. നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ, മീൻപിടിക്കാനോ ഇറങ്ങാന്‍ പാടില്ല. പാലങ്ങളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കുന്നതും കൂട്ടം കൂടി നില്‍ക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലുള്ളവരും ജാഗ്രത പാലിക്കുക. മരങ്ങള്‍ കടപുഴകി വീഴാനും പോസ്റ്റുകൾ തകർന്നു വീഴാനുമുള്ള സാധ്യത മുൻകൂട്ടി കണ്ട് അധികൃതരെ വിവരം അറിയിക്കുക.

Story Summary

The India Meteorological Department (IMD) has issued orange and yellow alerts across various districts in Kerala, predicting heavy to very heavy rainfall accompanied by thunderstorms over the next five days. Authorities have urged residents in landslide-prone and low-lying areas to remain vigilant, relocate to relief camps if necessary, and strictly avoid non-essential travel and water bodies until the warning subsides.

Get more updates from Pudukad News on Google