റഷ്യയിൽ തടവിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പൗരൻ മോചിതനായി

🌐 Select your Language:
Current: മലയാളം
Current: മലയാളം

മോസ്കോ: റഷ്യയിൽ നാല് വർഷത്തിലേറെയായി തടവിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പൗരൻ സ്റ്റീഫൻ ഹബ്ബാർഡ് (74) മോചിതനായി. തന്റെ നേരിട്ടുള്ള അഭ്യർത്ഥന പരിഗണിച്ചാണ് പുടിൻ ഹബ്ബാർഡിനെ മോചിപ്പിച്ചതെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി. റഷ്യയ്ക്കെ ചുമത്താനിരുന്ന പുതിയ സാമ്പത്തിക ഉപരോധങ്ങൾ വൈറ്റ് ഹൗസ് മാറ്റിവെച്ചതിന് പിന്നാലെയാണ് ഈ നിർണായക നയതന്ത്ര വിജയം.
സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ച് യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ മോചനവാർത്ത ഔദ്യോഗികമായി പുറത്തുവന്നത്.
Get more updates from Pudukad News on Google






