"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
‘മുസ്ലീങ്ങൾ കേരളം വിട്ടുപോകണമെന്ന് പറഞ്ഞിട്ടില്ല’; വിവാദ കമന്റിൽ വിശദീകരണവുമായി ദിയ കൃഷ്ണ | Diya Krishna controversial comment   •  ‘ശബരിമല ഒരുക്കങ്ങളിൽ യാതൊരു ആശങ്കയും വേണ്ട’: K ജയകുമാർ; പമ്പയിലെ ഇരുമുടിക്കെട്ട് വിവാദത്തിൽ കൈമലർത്തി | Devaswom Board President   •  ‘ഒരു സർക്കാർ ഉത്തരവെങ്കിലും എടുത്തു നോക്കണ്ടേ, സുധാ പിള്ള സീനിയർ ഉദ്യോഗസ്ഥയായിരുന്ന ആളല്ലേ’: KIIFB വിവാദത്തിൽ തോമസ് ഐസക് | Thomas Isaac   •  ‘മുഖ്യമന്ത്രിയെന്ന നിലയിലും സഹോദരനെന്ന നിലയിലും പരാജയം’; ജഗൻ റെഡ്ഡിക്കെതിരെ ചന്ദ്രബാബു നായിഡു | Chandrababu Naidu attacks Jagan Reddy   •  ജാമിയ മില്ലിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും ഏറ്റുമുട്ടി; ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി | Jamia Millia Islamia student protest   •  

എസ്എംഎ മരുന്ന് വിവാദം: മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: എസ്എംഎ മരുന്നു വിവാദത്തിന് പിന്നാലെ എസ്എംഎ രോഗബാധിതരായ കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്.

 സുരക്ഷ മുൻനിർത്തി ആശുപത്രി അധികൃതർ മരുന്ന് തിരികെ ആവശ്യപ്പെട്ടതായി രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കളാണ് അറിയിച്ചത്.

 സാമ്പിൾ മരുന്നുകൾ ആയതുകൊണ്ടാണ് തിരികെ വാങ്ങുന്നതെന്നും പുതിയ മരുന്നിന്റെ സ്റ്റോക്ക് എത്തിയതിനെ തുടർന്നാണ് നടപടിയെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

 മരുന്നിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി.

എസ്എംഎ മരുന്ന് നൽകിയതിൽ തെറ്റില്ലെന്നായിരുന്നു ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നത്. മരുന്ന് മാറ്റാന്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ല.

 ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. പുതിയ കമ്പനിയുടെ മരുന്ന് രോഗികൾക്ക് നൽകാനുള്ള നടപടികൾക്ക് തുടക്കമിട്ടത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണെന്നും വിഷയത്തിൽ ഉയർന്നുവന്ന ആക്ഷേപങ്ങളും പരാതികളും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

നിലവിൽ എസ്‌എംഎ മരുന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നുമായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. തുടർന്നാണ് ഇപ്പോൾ തിരികെ ആവശ്യപ്പെട്ടതായി തീരുമാനമുണ്ടായിരിക്കുന്നത്

Get more updates from Pudukad News on Google