പ്രോഗ്രാം കോഡ് ലംഘിച്ചാല്‍ ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ നടപടി; കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

Current: മലയാളം

ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം.
1995 കേബിള്‍ ആന്‍ഡ് ടെലിവിഷന്‍ നിയമത്തിലെ പ്രോഗ്രാം കോഡ് നിര്‍ബന്ധമായി പാലിക്കാന്‍ സ്വകാര്യ സാറ്റലൈറ്റ് ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്കി.
ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണം, അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം, ലൈംഗിക അതിക്രമ അതിജീവിതരുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുത്, വര്‍ഗീയത വളര്‍ത്തുന്നതും രാജ്യദ്രോഹ ഉള്ളടക്കങ്ങളും ഒഴിവാക്കണം തുടങ്ങിയ വ്യവസ്ഥകളാണ് പ്രോഗ്രാം കോഡില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
രാജ്യത്തിന്റെ ആധികാരിക ഭൂപടങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.
വാര്‍ത്ത അവതരണത്തിലും ഗ്രാഫിക്സിലും എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം.
വാര്‍ത്തകളുടെ കൃത്യതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തരുത്. എഡിറ്റോറിയല്‍ മേല്‍നോട്ടം ശക്തമാക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്കി.






