"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

പുതിയ വഖഫ് ബോർഡിൻ്റെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു: സർക്കാരുമായി ആലോചിച്ച് രാജിക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് തൊടിയൂർ മൗലവി | Kerala Waqf Board

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Waqf Board

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി : വിവാദങ്ങൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കുമിടെ പുനഃസംഘടിപ്പിക്കപ്പെട്ട സംസ്ഥാന വഖഫ് ബോർഡിന്റെ ആദ്യ സമ്പൂർണ്ണ യോഗം കൊച്ചിയിലെ ആസ്ഥാനത്ത് ചേർന്നു. ചെയർമാൻ എം.സി. മായിൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 40-ഓളം സുപ്രധാന ഭരണപരമായ അജണ്ടകളാണ് ചർച്ച ചെയ്തത്.(Kerala Waqf Board Holds Maiden Meeting In Kochi Amid Controversy)

യു.ഡി.എഫ് സർക്കാർ ആണ് പുതിയ ഭാരവാഹികളെ നിയമിച്ച് ബോർഡ് പുനഃസംഘടിപ്പിച്ചത്. എന്നാൽ, സമസ്ത എ.പി. വിഭാഗത്തിന് പുതിയ ബോർഡിൽ പ്രാതിനിധ്യം നൽകാതിരുന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് ലീഗ് നേതാക്കൾ നടത്തിയ സമവായ ചർച്ചകളെ തുടർന്ന്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി തനിക്ക് പകരം എ.പി. വിഭാഗത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താൻ അംഗത്വം ഒഴിയാമെന്ന് സമ്മതിച്ചിരുന്നു.

തൊടിയൂർ മൗലവിയും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. അന്തിമ രാജിതീരുമാനം സർക്കാരുമായി ആലോചിച്ച് കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ, പി.ഡി.പി (PDP) പ്രവർത്തകർ കൊച്ചിയിലെ ബോർഡ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

Story Summary

The newly reconstituted Kerala State Waqf Board held its first full-fledged meeting at its headquarters in Kochi under the leadership of new Chairman M.C. Mayin Haji. The meeting discussed 40 administrative agendas amidst political disputes and protests. Thodiyoor Mohammad Kunju Moulavi, who offered to step down to accommodate a representative from the AP Kanthapuram faction of Samastha, attended the meeting, confirming that his resignation decision would be finalized after consulting the government.

Get more updates from Pudukad News on Google