അൻവർ സാദത്ത് എംഎൽഎക്കെതിരെ വധഭീഷണി മുഴക്കിയ ആള് അറസ്റ്റില്‍

🌐 Select your Language:
Current: മലയാളം
Current: മലയാളം

ആലുവ: ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ ആള് അറസ്റ്റില്‍. നെടുമ്പാശ്ശേരി മേയ്ക്കാട് സ്വദേശി എം.ജെ ജോബിയെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ മൂന്നാം പ്രതി കൂടിയാണ് ഇയാൾ.
ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ എംഎൽഎക്കെതിരെ സോഷ്യൽ മീഡിയ വഴി വധഭീഷണി ഉയർത്തിയത്.
കവർച്ചാ കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് അർഹമായ ശിക്ഷ തന്നെ ഉറപ്പാക്കണമെന്നമെന്ന് അൻവർ സാദത്ത് എംഎൽഎ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഈ പ്രസ്താവനയിലുള്ള വൈരാഗ്യമാണ് എംഎൽഎയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താൻ പ്രതിയെ പ്രകോപിപ്പിച്ചത്.
Get more updates from Pudukad News on Google






