"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
മത്സര വള്ളം കളികൾക്കിടെ ചെറു വള്ളങ്ങൾ ഭീഷണിയാകുന്നു. ട്രാക്ക് സുരക്ഷയിൽ ആശങ്ക. താഴത്തങ്ങാടി വള്ളംകളി ബി ഗ്രേഡ് ഫൈനലിൽ മത്സരവള്ളത്തിൽ ചെറു വള്ളം തട്ടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാ തിരിക്കാൻ നടപടി വേണം   •  പിണറായിയുടെ ഔദ്യോഗിക വാഹനം സസ്പെൻഷനിലുള്ള ഗൺമാൻമാർ ഉപയോഗിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. ഡ്രൈവറുടെ ‘ലിഫ്റ്റ്’ വാദം പൊളിഞ്ഞത് ടവർ ലൊക്കേഷൻ പരിശോധനയിൽ. ഡ്രൈവർ ഷിനോജിനെതിരെ നടപടിക്ക് ശുപാർശ. മുൻപും എസ്കോർട്ട് വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ   •  ഒരു ലിറ്റർ ഫിനൈലിന് 33,500 രൂപ, എൽ.ഇ.ഡി ബൾബിന് 11,800 രൂപ! മധ്യപ്രദേശിൽ നഗരസഭകളുടെ സാധനം വാങ്ങലിൽ 250 കോടി രൂപയുടെ വൻ അഴിമതി പുറത്തുകൊണ്ടുവന്ന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ   •  ഡൽഹി-എൻ.സി.ആറിൽ അർദ്ധരാത്രിയിൽ ഇടിമിന്നലോടെ കനത്ത മഴ; താപനില കുത്തനെ കുറഞ്ഞു, ദേശീയ തലസ്ഥാന മേഖലയിൽ വരും ദിവസങ്ങളിലും തണുത്ത അന്തരീക്ഷം തുടരുമെന്ന് പ്രവചനം   •  കർഷകർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും രാഹുലിന്‍റെ ക്ഷണം, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ റാലി നടത്താൻ ഇന്ത്യ മുന്നണി   •  

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മറുപടി

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി. 

സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മറുപടി. നിയസമസഭാ സമ്മേളനം നടക്കുന്നതും മറുപടിയിൽ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പതിച്ച നോട്ടീസിൽ 23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സേവനം നൽകാതെ പിണറായിയുടെ മകൾ വീണ മാസപ്പടി വാങ്ങിയെന്ന കേസിലാണ് ഇഡി നോട്ടീസ്.


പിണറായി വിജയന് സുപ്രീംകോടതിയിൽ നിന്നുണ്ടായത് ആശ്വാസ വിധിയാണ്. പിണറായിക്കും മകൾ വീണയ്ക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരായ വിജിലൻസ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്. 

കേസിൽ എഫ്‌ ഐ ആർ ഇട്ട് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസുമായി വിജിലൻസിന് മുന്നോട്ട് പോകാമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേൾക്കാൻ നിർദേശിച്ചു.

Get more updates from Pudukad News on Google