"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

കേരള ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം. ജീവനക്കാർക്കും ബാധകമെന്ന് നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂർ. സത്യപ്രതിജ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക്. ആർലേക്കർക്ക് യാത്രയയപ്പ് നൽകി സർക്കാർ

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ പൂർണ്ണമായും വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ കർശന നിർദ്ദേശം. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി ലോക്ഭവൻ ഉദ്യോഗസ്ഥർക്ക് നൽകിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ലോക്ഭവനിലെ ഔദ്യോഗിക വിരുന്നുകളിൽ സസ്യഭക്ഷണം വിളമ്പുന്നതിന് പുറമെ, ജീവനക്കാരും സസ്യേതര ഭക്ഷണങ്ങൾ ഒഴിവാക്കി വെജിറ്റേറിയൻ മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശത്തിലുണ്ട്. 

മുൻ ഗവർണർമാരുടെ കാലത്ത് അതിഥികൾക്ക് ഉൾപ്പെടെ മത്സ്യ-മാംസാഹാരങ്ങൾ വിളമ്പിയിരുന്ന രീതിക്കാണ് ഇതോടെ മാറ്റം വരുന്നത്. സ്ഥാനമൊഴിഞ്ഞ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ കാലത്ത് മത്സ്യവിഭവങ്ങൾ അടക്കം അനുവദിച്ചിരുന്നു.

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15-ന് ലോക്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. 

മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. വ്യാഴാഴ്ച വൈകീട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് ലോക്ഭവനിലേക്ക് ആനയിച്ചു.

അതേസമയം, ഗവർണർ പദവി ഒഴിഞ്ഞ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് വ്യാഴാഴ്ച മുഖ്യമന്ത്രി ഹയാത്ത് റീജൻസിയിൽ യാത്രയയപ്പ് വിരുന്ന് സംഘടിപ്പിച്ചു. ആർലേക്കറുമായി സർക്കാരിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 

സർക്കാരുമായി പൂർണ്ണമായും യോജിച്ച് പ്രവർത്തിക്കാൻ ശ്രമിച്ച മാതൃകാ ഗവർണറായിരുന്നു അദ്ദേഹമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, സാധാരണക്കാരുമായി ഏറ്റവും അടുത്തുപെരുമാറിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു. 

കേരള ജനത നൽകിയ സ്നേഹത്തിന് നന്ദി അറിയിച്ച ആർലേക്കർ, തമിഴ്നാട് ഗവർണറായി ചുമതലയേൽക്കുന്നതിനായി രാത്രിയോടെ യാത്രതിരിച്ചു.

Get more updates from Pudukad News on Google