കേന്ദ്രസർക്കാർ ജോലി രാജിവെച്ചു; ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണോ എന്ന ആശങ്കയിൽ യുവതി | Woman Resigns from Central Government Job

Current: മലയാളം

സ്ഥിരവരുമാനവും തൊഴിൽസുരക്ഷയും ഉറപ്പുനൽകുന്ന കേന്ദ്രസർക്കാർ ജോലി രാജിവെച്ച യുവതി ഇപ്പോൾ ആശങ്കയിൽ. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണോ താൻ ചെയ്തതെന്ന് സംശയിക്കുന്ന യുവതിയുടെ സമൂഹമാധ്യമ പോസ്റ്റ് ചർച്ചയാകുകയാണ്. അടുത്ത അഞ്ച് അല്ലെങ്കിൽ പത്ത് വർഷവും ഇതേ ജോലി ചെയ്യുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതിനാലാണ് രാജിവെക്കാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി.
എക്സിൽ പങ്കുവെച്ച കുറിപ്പിൽ, തെറ്റായ ദിശയിലേക്കാണ് ബസ് പോകുന്നതെന്ന് യാത്രയ്ക്കിടെ തിരിച്ചറിയുന്ന ഒരാളുടെ അവസ്ഥയോടാണ് യുവതി തന്റെ സാഹചര്യം ഉപമിച്ചത്. ടിക്കറ്റ് എടുത്തുപോയതിനാൽ യാത്ര തുടരണമെന്ന സമ്മർദമുണ്ട്. മറ്റുള്ളവരെല്ലാം യാത്ര തുടരുമ്പോൾ താൻ ഇറങ്ങിപ്പോകുന്നത് തെറ്റാണെന്ന് അവർ കരുതിയേക്കാം. എന്നാൽ എവിടേക്കാണ് പോകേണ്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. തന്റെ ഇപ്പോഴത്തെ അവസ്ഥയും ഇതുപോലെയാണെന്ന് യുവതി കുറിച്ചു. (Woman Resigns from Central Government Job)
പ്രതിമാസ ശമ്പളവും സ്ഥിരതയുമുള്ള ജോലി ഉപേക്ഷിക്കുന്നത് എളുപ്പമായിരുന്നില്ലെന്നും അവർ പറഞ്ഞു. ജോലി വിടുന്നതാണ് തനിക്ക് ശരിയെന്ന് തോന്നുന്നുണ്ടെങ്കിലും ഇനി എന്ത് ചെയ്യുമെന്ന അനിശ്ചിതത്വം ഭയപ്പെടുത്തുന്നു. അറുപതുകളുടെ അവസാനത്തിലുള്ള മാതാപിതാക്കളോട് പോലും രാജിവെച്ച കാര്യം ഇതുവരെ പറഞ്ഞിട്ടില്ല. സാമ്പത്തികമായി അവരെ ആശ്രയിക്കേണ്ടിവരുമെന്നോ അവർ തന്നെ ആശ്രയിക്കുന്നതുകൊണ്ടോ അല്ല ഈ മടിയെന്നും, തന്റെ തീരുമാനം അവരെ വിഷമിപ്പിക്കുമെന്ന ചിന്തയാണ് ബുദ്ധിമുട്ടിക്കുന്നതെന്നും യുവതി വ്യക്തമാക്കി. ജോലി ഉപേക്ഷിക്കുന്നതും തനിക്ക് അനുയോജ്യമല്ലെന്ന് തോന്നുന്ന ജോലിയിൽ തുടരുന്നതും ഒരുപോലെ വേദനാജനകമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. തീരുമാനം ശരിയാണോ എന്ന സംശയം ഇടയ്ക്കിടെ മനസ്സിൽ ഉയരുന്നുണ്ടെന്നും യുവതി തുറന്നുപറഞ്ഞു.
I put in my papers to resign from a Central Government job.
And I’m still not sure if I’ve made the biggest mistake of my life.
What if the hardest decision of your life is leaving something everyone else thinks you’re lucky to have?
Imagine getting on a bus and realising halfway through that it’s going in the wrong direction.
You want to get off. But you’ve paid for the ticket. Everyone else is staying. They think you’re making a mistake. And you have no idea where to go instead.
That’s exactly where I am right now.
My job gave me a salary every month. Certainty. A predictable life.
But I couldn’t imagine doing it for another 5 or 10 years.
Now I’m terrified. I don’t know what comes next. Some days, I wonder if I’m being reckless.
I haven’t even told my parents, who are in their late 60s. Not because I’ll depend on them financially, or because they depend on me. But because the thought of causing them worry and pain makes this decision even harder.
Staying feels just as painful as leaving.
How long do you keep going in the wrong direction just because you’re afraid of having nowhere else to go?
— Priya (@PriyaCeladine) October 17, 2026
പോസ്റ്റിന് താഴെ നിരവധി പേർ യുവതിക്ക് പിന്തുണയുമായി എത്തി. സ്വന്തം ജീവിതത്തിന് അനുയോജ്യമായ തീരുമാനമെടുക്കേണ്ടത് വ്യക്തി തന്നെയാണെന്നും മറ്റുള്ളവർക്ക് അത് ശരിയോ തെറ്റോ എന്ന് നിർണയിക്കാനാകില്ലെന്നും ഒരാൾ അഭിപ്രായപ്പെട്ടു. തെറ്റായ ട്രെയിനിൽ കയറിയെന്ന് തിരിച്ചറിഞ്ഞാൽ കഴിയുന്നത്ര നേരത്തെ ഇറങ്ങുന്നതാണ് നല്ലതെന്ന ജാപ്പനീസ് ചൊല്ലും മറ്റൊരാൾ ഓർമിപ്പിച്ചു. ഭാവിയിൽ ഈ തീരുമാനത്തെ ഓർത്ത് സന്തോഷിക്കാനാകുമെന്നും സ്വന്തം മനസ്സ് പറയുന്നത് പിന്തുടരണമെന്നും ചിലർ ആശംസിച്ചു.
Summary: A woman who resigned from her Central Government job has expressed fear and uncertainty about whether she made the right decision. Her post on X, explaining why she could not imagine staying in the same role for another five or ten years, has prompted messages of support and reflections on career choices.






