"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala welfare pension   •  സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement   •  ദില്ലിയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത; പൊലീസ് ആസ്ഥാനത്തെത്തി അമിത് ഷാ, 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി | Amit Shah Delhi Police headquarters visit   •  സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി തർക്കം; അമൃത്സറിൽ യുവാവിനെ വെടിവെച്ചുകൊന്നു, പ്രതികൾ സഹോദരങ്ങൾ | Amit Sabharwal murder   •  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് സംസ്കാര സാഹിതി ഡൽഹി & എൻസിആറിന്റെ പ്രഥമ പരിപാടി ‘ഉപന്യാസ രചനാ മത്സരം’ പോസ്റ്റര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു   •  

‘ഉപ്പ് തിന്നവർ വെള്ളം കുടിക്കും, ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും! അന്വേഷണം നടക്കട്ടെ, ഇവിടെയൊക്കെ തന്നെയുണ്ടാകും, കാണാം!’: PP ദിവ്യ | PP Divya

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

PP Divya

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായ പി.പി. ദിവ്യ തനിക്കെതിരായ വിജിലൻസ് അന്വേഷണത്തെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യ തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്കോ കുടുംബത്തിനോ എതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അവർ പറഞ്ഞു.(PP Divya Welcomes Vigilance Inquiry Kannur District Panchayat Corruption Allegations)

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ടെൻഡർ ഇല്ലാതെ കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്നും, ഈ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നും ആരോപിച്ചാണ് പരാതി നൽകിയിട്ടുള്ളത്. പി.പി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കളും വിജിലൻസ് അന്വേഷിക്കും.

അന്വേഷണത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. അന്വേഷണം നടക്കട്ടെ, സത്യങ്ങൾ പുറത്തുവരട്ടെ. തന്റെയോ ഭർത്താവിന്റെയോ പേരിൽ അനധികൃത സ്വത്തുക്കളുണ്ടെങ്കിൽ കണ്ടെത്തട്ടെ. ഒരിഞ്ച് ഭൂമി അനധികൃതമായി ഉണ്ടെന്ന് തെളിഞ്ഞാൽ പരാതിക്കാരന്റെ പേരിൽ എഴുതിനൽകാൻ തയ്യാറാണ്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളെല്ലാം ഇ-ടെൻഡർ സംവിധാനത്തിലൂടെ സുതാര്യമായാണ് നടപ്പാക്കിയത്. 25 കോടിയുടെ അഴിമതിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. മാധ്യമവിചാരണകൾക്കും അപവാദപ്രചാരണങ്ങൾക്കും ഇനി ഒരറുതി വേണം. ആരോപണങ്ങൾക്ക് മുന്നിൽ തലകുനിക്കില്ല. ഒളിച്ചോടില്ല, അന്വേഷണത്തെ നിയമപരമായി നേരിടും. മുഹമ്മദ് ഷമ്മാസിന്റെ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസിന്റെ നിയമനടപടികൾ മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.

Story Summary

Former Kannur District Panchayat President and CPM leader P.P. Divya welcomed the vigilance preliminary inquiry ordered against her based on a complaint by KSU leader Mohammed Shammas. Addressing allegations of awarding construction contracts without tenders and benami dealings, Divya stated on social media that she has nothing to hide, challenged anyone to prove illegal asset accumulation, and affirmed full cooperation with the investigation.

Get more updates from Pudukad News on Google