കൊച്ചി എളമക്കരയിൽ ലഹരിമരുന്ന് സംഘത്തെ പിന്തുടരുന്നതിനിടയിൽ പോലീസുകാരെ ഇടിച്ചുവീഴ്ത്തി കാർ: പറവൂർ സ്വദേശി കസ്റ്റഡിയിൽ | Car Rams Police

Current: മലയാളം

കൊച്ചി: കൊച്ചി എളമക്കരയിൽ ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം ഇടിച്ച് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. എളമക്കര പോലീസ് സ്റ്റേഷന് സമീപം വെച്ചാണ് സംഭവം. ലഹരിപരിശോധന നടത്തുന്നതിനിടെ അതിവേഗത്തിൽ കടന്നുകളയാൻ ശ്രമിച്ച വാഹനം പോലീസ് സംഘത്തിന്റെ ബൈക്കിലും സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലും ഇടിക്കുകയായിരുന്നു.(Car Rams Police Officers in Kochi Elamakkara DANSAF Narcotic Check)
വാഹനം തടയാൻ ശ്രമിച്ച പോലീസുകാരെ കാർ ഡ്രൈവർ ആക്രമിക്കുകയും ചെയ്തു. പോലീസുകാരുടെ പരിക്ക് ഗുരുതരമല്ല. സംഭവസ്ഥലത്ത് വെച്ച് വാഹനം കസ്റ്റഡിയിലെടുത്ത പോലീസ്, പറവൂർ സ്വദേശി പ്രജീഷിനെയാണ് കസ്റ്റഡിയിലെടുത്തത്.
Story Summary
Two police personnel suffered injuries after a car, allegedly trying to evade a DANSAF anti-narcotics check, rammed into their bike near the Elamakkara police station in Kochi. The driver, identified as Prajeesh from Paravoor, also assaulted the officers before being taken into custody along with the vehicle, which is suspected to have contained contraband substances.






