"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala welfare pension   •  സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement   •  ദില്ലിയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത; പൊലീസ് ആസ്ഥാനത്തെത്തി അമിത് ഷാ, 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി | Amit Shah Delhi Police headquarters visit   •  സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി തർക്കം; അമൃത്സറിൽ യുവാവിനെ വെടിവെച്ചുകൊന്നു, പ്രതികൾ സഹോദരങ്ങൾ | Amit Sabharwal murder   •  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് സംസ്കാര സാഹിതി ഡൽഹി & എൻസിആറിന്റെ പ്രഥമ പരിപാടി ‘ഉപന്യാസ രചനാ മത്സരം’ പോസ്റ്റര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു   •  

പഞ്ചാബിൽ നിർണായക രാഷ്ട്രീയ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി – ശിരോമണി അകാലിദൾ സഖ്യസാധ്യതകൾ സജീവമാകുന്നു. യോജിച്ച പാർട്ടികളുമായി കൈകോർക്കാൻ തയ്യാറെന്ന് സുഖ്ബീർ സിംഗ്. 117 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുപ്പെന്ന് സംസ്ഥാന ബി.ജെ.പി. ഒന്നിക്കുമെന്ന സൂചന നല്‍കി അമിത്ഷായും ബാദലും

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: 2027-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയും ശിരോമണി അകാലിദളും (എസ്.എ.ഡി) തമ്മിലുള്ള പഴയ രാഷ്ട്രീയ സഖ്യം വീണ്ടും പുനരുജ്ജീവിപ്പിക്കുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. 

തങ്ങളുടെ ആശയങ്ങളോടും വികസന നയങ്ങളോടും യോജിക്കുന്ന രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ വ്യക്തമാക്കിയതോടെയാണ് ഇരുപാർട്ടികളും ഒന്നിച്ചേക്കുമെന്ന ചർച്ചകൾ സജീവമായത്.

2027-ൽ പഞ്ചാബിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബാദൽ നിലപാട് വ്യക്തമാക്കിയത്.

പഞ്ചാബിന്റെ ഏറ്റവും വലിയ രണ്ട് ശത്രുക്കൾ നിലവിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും (എ.എ.പി) കോൺഗ്രസുമാണെന്ന് കുറ്റപ്പെടുത്തിയ സുഖ്ബീർ സിംഗ് ബാദൽ, ഈ രണ്ടു പാർട്ടികളുമായും യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കിനും സാധ്യതയില്ലെന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.

അകാലിദളിന്റെ ഈ നിലപാട് ബി.ജെ.പിയുമായുള്ള സഹകരണത്തിലേക്ക് വിരൽചൂണ്ടുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അതേസമയം, അകാലിദളുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ പാർട്ടിതലത്തിൽ ഔദ്യോഗിക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് പഞ്ചാബ് ബി.ജെ.പി അധ്യക്ഷൻ കേവൽ സിംഗ് ധില്ലൻ വ്യക്തമാക്കി. സംസ്ഥാനത്തെ ആകെയുള്ള 117 നിയമസഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 എന്നാൽ അമിത് ഷായുടെ വാക്കുകൾ വ്യക്തമായ രാഷ്ട്രീയ ദിശാസൂചന നൽകുന്നതാണെന്നും, സഖ്യപ്രഖ്യാപനം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽ നിന്നാണ് ഉണ്ടാവേണ്ടതെന്നും സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു.

24 വർഷത്തോളം പഞ്ചാബിൽ ഒരുമിച്ച് ഭരണം പങ്കിട്ട ബി.ജെ.പി-അകാലിദൾ സഖ്യം, കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് 2020 സെപ്റ്റംബറിലാണ് പിരിഞ്ഞത്. തുടർന്ന് 2022-ൽ നടന്ന തെരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിച്ചപ്പോൾ ഇരുകൂട്ടർക്കും കനത്ത പരാജയം നേരിടേണ്ടി വന്നിരുന്നു.

117 അംഗ സഭയിൽ ബി.ജെ.പിക്ക് രണ്ടും അകാലിദളിന് മൂന്നും സീറ്റുകൾ മാത്രമാണ് അന്ന് നേടാനായത്. നിലവിലെ ആം ആദ്മി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ ഒരുമിച്ചു നിന്നാൽ മാത്രമേ സാധിക്കൂ എന്ന് ഇരുപാർട്ടികൾക്കുമിടയിൽ പൊതുവികാരമുണ്ട്.

കോൺഗ്രസും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നതോടെ 2027-ലെ പഞ്ചാബ് തെരഞ്ഞെടുപ്പ് കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

Get more updates from Pudukad News on Google