"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ജനറിക് മരുന്നുകൾക്ക് എതിരല്ല; എസ്എംഎ മരുന്നിൽ ജൈവതുല്യത ഉറപ്പാക്കണം: കെ കെ ശൈലജ | K K Shailaja SMA medicine controversy   •  ഫ്രാൻസിൽ പ്രതിഷേധ ഭീതി; ലൂവർ മ്യൂസിയം അടച്ചു, മൊണാലിസയെ കാണാനാകാതെ വിനോദസഞ്ചാരികൾ | Paris museum closures   •  ഫോർട്ട് കൊച്ചിയെയും വർക്കലയെയും വർഗീയമായി ചിത്രീകരിച്ച് മതസ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. കേരളത്തിന്റെ മതനിരപേക്ഷ മനോഭാവത്തെ വിദ്വേഷ രാഷ്ട്രീയത്തിലൂടെ തകർക്കാനാവില്ലെന്നും കേരളത്തെ ഭിന്നിപ്പിക്കാൻ കഴിയാത്ത സംഘ്പരിവാർ ഇപ്പോൾ ഓൺലൈൻ വ്ലോഗർമാരെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുകയാണ്. കേരളത്തെക്കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ വ്ലോഗർ അമൃത് സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ   •  ‘കേരളം ഒറ്റക്കെട്ടായാണ് കഴിയുന്നത്. ഇവിടെ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല. ദൈവത്തിന്റെ സ്വന്തം നാടാണിത്. വെറുപ്പിന് ഇവിടെ സ്ഥാനമില്ല. വിദ്വേഷ യൂട്യൂബര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിയമം അതിന്റെ വഴിക്ക് പോകും: മുഖ്യമന്ത്രി   •  ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം   •  

വൈദ്യശാസ്ത്ര രംഗത്ത് അപൂർവ നേട്ടവുമായി ബിലീവേഴ്സ് ആശുപത്രി : വയറ്റിൽ വളർന്ന 6 കിലോ ഭാരമുള്ള ഭീമൻ ട്യൂമർ വിജയകരമായി നീക്കം ചെയ്തു

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവല്ല : വൈദ്യശാസ്ത്ര സാഹിത്യത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും വലിയ ‘മീസന്ററിക് ഡെസ്മോയിഡ് ട്യൂമർ’ (mesenteric desmoid tumour) ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

സെപ്റ്റംബർ 22-ന് സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിലെ ഡോ. സുജിത് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘമാണ് ഈ ശസ്ത്രക്രിയ നടത്തിയത്.

40 വയസ്സുള്ള യുവാവിൻ്റെ ഉദരഭാഗത്ത് വളർന്ന്, വയറിനുള്ളിലെ അവയവങ്ങളെ ആകെ മറയ്ക്കുന്ന രീതിയിലാണ് 30 x 27 x 14.5 സെൻ്റീമീറ്റർ വലുപ്പവും ഏകദേശം 6 കിലോഗ്രാം ഭാരവുമുള്ള ഈ വലിയ ട്യൂമർ കണ്ടെത്തിയത്. ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിൽ വളർന്നിട്ടും കാര്യമായ ലക്ഷണങ്ങളൊന്നും പുറത്തുകാണാനുണ്ടായിരുന്നില്ല.

ചെറിയ ദഹനക്കേടും നേരിയ മൂത്രതടസ്സവും മാത്രമാണ് രോഗിക്കുണ്ടായിരുന്നത്. ഇതിനായി അസിഡിറ്റിക്കുള്ള മരുന്നുകൾ (PPI) കഴിച്ചുവരികയായിരുന്നു. പിന്നീട് നടത്തിയ സാധാരണ അൾട്രാസൗണ്ട് പരിശോധനയിലാണ് ട്യൂമറിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ സിടി സ്കാൻ പരിശോധന ട്യൂമറിൻ്റെ സങ്കീർണ്ണമായ അവസ്ഥയും വ്യാപ്തിയും വ്യക്തമാക്കി.

പ്രധാന രക്തധമനികളോട് ചേർന്നു കിടന്നിരുന്നതിനാലും, നിരവധി വലിയ രക്തക്കുഴലുകളിൽ നിന്ന് ട്യൂമറിലേക്ക് രക്തയോട്ടമുണ്ടായിരുന്നതിനാലും ശസ്ത്രക്രിയ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

എന്നാൽ രക്തനഷ്ടം പരമാവധി കുറച്ചുകൊണ്ട് കാർഡിയോ തൊറാസിക് വാസ്കുലർ സർജറി ഓപ്പറേഷൻ തിയേറ്ററിൽ വിദഗ്ധ സംഘം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. 

സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ ഡോ സുജിത്ത് ഫിലിപ്പിൻ്റെ നേതൃത്വത്തിലുള്ള സംഘവും സർകോമ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. സുക്രിയ നായക്ക്, കാർഡിയോ തൊറാസ്സിക് സർജൻ ഡോ. കണ്ണൻ നായർ,

ഗ്യാസ്ട്രോ സർജനായ ഡോ. വിവേക് നാഥ്, സ്റ്റാഫ് നഴ്‌സ് പ്രെറ്റി എന്നിവരടങ്ങുന്ന വലിയ മെഡിക്കൽ സംഘമാണ് ഇതിന് നേതൃത്വം നൽകിയത്. അനസ്തെഷ്യ വിഭാഗത്തിലെ ഡോ. ബെൻസൻ്റെ മികച്ച പരിചരണവും ഇൻ്റർവെൻഷണൽ റേഡിയോളജി ടീമിൻ്റെ സഹായവും ദൗത്യത്തിന് കരുത്തേകി.

ട്യൂമർ പടർന്നിരുന്ന ചെറുകുടലിൻ്റെയും വൻകുടലിൻ്റെയും ഭാഗങ്ങൾ കൃത്യതയോടെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

തുടർന്ന് ഡോ. എലിസബത്ത് ജോസഫിൻ്റെ നേതൃത്വത്തിൽ പതോളജി വിഭാഗം നടത്തിയ ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധനയിലാണ് ഇത് ‘ഡെസ്മോയ്ഡ് ട്യൂമർ’ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

 ശസ്ത്രക്രിയക്കു ശേഷമുള്ള സുപ്രധാന പരിചരണ ഘട്ടങ്ങളും പൂർത്തിയാക്കി രോഗി ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി.

Get more updates from Pudukad News on Google