ശ്വാസകോശ വിദഗ്ദ്ധരുടെ ദേശീയ കോൺഫറന്‍സിലേക്ക് ഡോ. എസ്.പി ലിഖിനു ക്ഷണം

🌐 Select your Language:
Current: മലയാളം
Current: മലയാളം

ആലപ്പുഴ: ഒക്‌ടോബർ 22 മുതൽ 25 വരെ ജയ്പൂരിൽ വെച്ച് നടക്കുന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ കോൺഫറൻസ് ‘നാപ്കോൺ 2026’ ലേക്ക് കേരള സർക്കാരിൻ്റെ ആരോഗ്യ വകുപ്പിലെ ചീഫ് ലെയ്‌സൺ ഓഫീസറും ചിറയിൻകീഴ് ഗവൺമെൻ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനുമായ ഡോ. എസ്.പി ലിഖിനു പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണം.
കോവിഡാനന്തരമുള്ള മാനസിക, ന്യൂറോ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തും. തിരുവനന്തപുരം അണ്ടൂർക്കോണം സർക്കാർ ആശുപത്രിയിലെ ശിശു രോഗ വിദഗ്ധയായ ഡോക്ടർ സൗമ്യ കെ.ജിയാണ് ഭാര്യ. മക്കൾ നവതേജ് എസ് ലിഖിൻ, നിഹാര എസ് ലിഖിൻ.
ഇറിഗേഷന്‍ വകുപ്പ് റിട്ടയേഡ് അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ ശശിധരന്റേയും എസ് പുഷ്പവേണിയുടേയും മകനാണ്.
Get more updates from Pudukad News on Google






