"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

പ്രതിഷേധരീതികളോട് വിയോജിപ്പുണ്ടെങ്കിലും ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നതിൽ മാറ്റമില്ല. സിജെപി പ്രതിഷേധത്തെ പിന്തുണച്ചതിൽ ബിജെപിക്കുള്ളിൽ നിന്നും ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ. അണ്ണാമലൈ

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ചെന്നൈ: സിജെപി പിന്തുണയുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിൽ നിന്നുമുയർന്ന രൂക്ഷമായ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടിയുമായി തമിഴ്നാട് ബിജെപി മുൻ പ്രസിഡന്‍റ് കെ.അണ്ണാമലൈ. തന്‍റെ ദേശീയതയെ ആര്‍ക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സിജെപി പ്രതിഷേധ രീതികളോട് യോജിക്കുന്നില്ലെങ്കിലും, ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. സിജെപിയെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യമിട്ട് ബിജെപി നേതാവ് വനതി ശ്രീനിവാസൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അണ്ണാമലൈ.

”എന്നെക്കാൾ ദേശീയവാദിയായ ഒരാളെ കാണിച്ചു തരൂ” വിമർശനത്തിന് മറുപടിയായി അണ്ണാമലൈ പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിലായി ജീവിച്ച് ജോലി ചെയ്തതിന്റെ അനുഭവം ഉദ്ധരിച്ച്, താൻ തമിഴ്‌നാട്ടിൽ ജനിച്ചു, ലഖ്‌നൗവിൽ പഠിച്ചു, ആന്ധ്രാപ്രദേശിലും ഡൽഹിയിലും ഐപിഎസ് പരിശീലനം നേടി, കർണാടകയിൽ സേവനമനുഷ്ഠിച്ചു എന്ന് അദ്ദേഹം പറഞ്ഞു.”


12 വർഷത്തിനിടെ ഇത്രയും സംസ്ഥാനങ്ങൾ സന്ദർശിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു വ്യക്തിയെ കാണിക്കൂ. ആരും എന്നെ ദേശീയതയെക്കുറിച്ച് പ്രസംഗിക്കരുത്” അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.


ഈ വര്‍ഷം ആദ്യം ബിജെപി വിട്ട അണ്ണാമലൈ സിജെപി പ്രതിഷേധം കൈകാര്യം ചെയ്ത രീതിയിൽ കേന്ദ്രസർക്കാരിനെയും ഡൽഹി പൊലീസിനെയും വിമര്‍ശിച്ചിരുന്നു. ചോദ്യങ്ങൾ ഉന്നയിക്കാനും പ്രതിഷേധിക്കാനുമുള്ള സംഘടനയുടെ അവകാശത്തെ അദ്ദേഹം ന്യായീകരിച്ചു. അതേസമയം സിജെപിയുടെ രീതികളോട് താൻ യോജിക്കുന്നില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കി.

സിജെപിയെ പിന്തുണയ്ക്കുന്നവർ ദേശീയതയും ഹിന്ദുത്വവും ഉപേക്ഷിച്ചവരാണെന്ന് വനതി ശ്രീനിവാസൻ പറഞ്ഞിരുന്നു. അണ്ണാമലൈയുടെ പേര് പറയാതെ കോക്രോച്ച് പാര്‍ട്ടിയെ പിന്തുണക്കുന്നവര്‍ തീര്‍ച്ചയായും ദേശവിരുദ്ധരാണെന്നും വിമര്‍ശിച്ചിരുന്നു.

എന്നാൽ പ്രതിഷേധക്കാരുടെ വിയോജിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്നത് സിജെപിയെയോ അതിന്റെ രാഷ്ട്രീയ അജണ്ടയെയോ പിന്തുണയ്ക്കുന്നതിന് തുല്യമല്ലെന്ന് അണ്ണാമലൈ വാദിച്ചു. 

Get more updates from Pudukad News on Google